SignIn
Kerala Kaumudi Online
Tuesday, 16 April 2024 11.20 PM IST

കൊവിഡ് രോ​ഗികൾക്ക് കോൺ​ഗ്രസിന്റെ കരുതൽ; ഹലോ ഡോക്ടർ ഹെൽപ്​ ലൈനുമായി രാഹുൽ ഗാന്ധി

rahul-gandhi

ന്യൂഡൽഹി: കൊവിഡ് രോ​ഗികൾക്കായി ഹെൽപ് ലെെൻ ആരംഭിച്ച് കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി. 'ഹലോ ഡോക്ടർ' എന്ന പേരിലാണ് ഹെൽപ് ലെെൻ ആരംഭിച്ചത്. കൂടുതൽ ഡോക്ടർമാരോട് ഈ സംരംഭത്തിൽ പങ്കു ചേരാനും അദ്ദേഹം അഭ്യർത്ഥിച്ചിട്ടുണ്ട്. ട്വിറ്ററിലൂടെയാണ് രാഹുൽ ഇക്കാര്യം അറിയിച്ചത്.

രോ​ഗികൾക്ക് ആരോ​ഗ്യപരമായ സംശയനിവാരണങ്ങൾക്കും ഉപദേശങ്ങൾക്കുമായി 'ഹലോ ഡോക്ടർ' സംവിധാനത്തെ ആശ്രയിക്കാം. ഇതിനായി +919983836838 എന്ന നമ്പരിൽ ബന്ധപ്പെടാവുന്നതാണ്. എ.ഐ.സി.സിയുടെ സംരംഭമാണ് 'ഹലോ ഡോക്ടർ'.

ഡോക്ടര്‍മാരോടും മെഡിക്കല്‍ മേഖലയിലുള്ള പ്രൊഫഷണലുകളോടും കൊവിഡിനെതിരായ പോരാട്ടത്തിന്റെ ഭാഗമായി ഈ ഹെൽപ് ലെെനിന്റെ ഭാഗമാവാന്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഇത്തരമൊരു പ്രതിസന്ധി ഘട്ടത്തില്‍ രാജ്യത്തിന് അനുകമ്പയും പിന്തുണ പ്രതീക്ഷയും നമ്മളില്‍ നിന്ന് ആവശ്യമാണ്. നിങ്ങളൊരു ഡോക്ടറാണെങ്കില്‍, ദയവായി ഹലോ ഡോക്ടറില്‍ രജിസ്റ്റര്‍ ചെയ്ത് അതിന്റെ ഭാഗമാവൂ എന്നും എ.ഐ.സി.സി ആവശ്യപ്പെടുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, RAHUL, RAHULGANDHI, CONGRESS, COVID, COVID19, AICC, HELLO DOCTOR
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.