കോട്ടയം : ഇടതു വലതു മുന്നണി സ്ഥാനാർത്ഥികളെല്ലാം തികഞ്ഞ വിജയ പ്രതീക്ഷയിലാണ്. പാലായിൽ വൻ വിജയം നേടുമെന്ന് ജോസ് കെ മാണിയും, മാണി സി കാപ്പനും അവകാശപ്പെട്ടു. ഇടതുമുന്നണിയ്ക്ക് തുടർഭരണം ഉറപ്പാണ്. 12 സീറ്റുകളിൽ മത്സരിക്കുന്ന കേരളകോൺഗ്രസ് സ്ഥാനാർത്ഥികളും വിജയിക്കും ജോസ് പറഞ്ഞു. പുതുപ്പള്ളി ഒഴിച്ച് എട്ടു സീറ്റിലും ഇടതുമുന്നണി വിജയിക്കുന്ന സാഹചര്യമാണുള്ളതെന്ന് സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവും ഏറ്റുമാനൂരിലെ സ്ഥാനാർത്ഥിയുമായ വി.എൻ.വാസവൻ പറഞ്ഞു. പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടി കടുത്ത മത്സരമാണ് നേരിടുന്നത്. അട്ടിമറി തള്ളിക്കളയാനാവില്ല അദ്ദേഹം കൂട്ടിച്ചേർത്തു. കോട്ടയത്ത് വൻജയം നേടുമെന്ന് ഡി.സി.സി പ്രസിഡന്റ് ജോഷി ഫിലിപ്പ് പറഞ്ഞു. വൈക്കം അടക്കം ഒമ്പതു സീറ്റിലും ജയിക്കാവുന്ന സാഹചര്യം അവസാനവട്ട പ്രചാരണത്തിൽ യു.ഡി.എഫിന് ഉണ്ടാക്കാനായെന്ന് അദ്ദേഹം അവകാശപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |