SignIn
Kerala Kaumudi Online
Wednesday, 24 April 2024 10.44 PM IST

ഇനിയും ഇങ്ങനെ തന്നെ കാണാം ,​ തുടർഭരണം ലഭിക്കുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് മുഖ്യമന്ത്രി

kk

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് ഫലം വരാൻ മണിക്കൂറുകൾ ബാക്കിനിൽക്കെ തുടർഭരണം ലഭിക്കുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.. കൊവിഡ് അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കണ്ടപ്പോഴാണ് മുഖ്യമന്ത്രി വലിയ ആത്മവിശ്വാസം പ്രകടിപ്പിച്ചത്.

ഇനിയും സഹകരണം വേണമെന്ന് പറഞ്ഞത് മുഖ്യമന്ത്രി എന്ന നിലയിലാണോ എന്ന ചോദ്യത്തിന്.അതിലൊന്നും സംശയമില്ലല്ലോ എന്നായിരുന്നു മുഖ്യമന്ത്രി മറുപടി നൽകിയത്. നാളെ എണ്ണൽ കഴിയട്ടെ നാളെയും മറ്റന്നാളുമൊക്കെ കാണാമല്ലോയെന്നും മുഖ്യമന്ത്രി പറഞ്ഞു

തിങ്കളാഴ്ച തന്നെ സത്യപ്രതിജ്ഞയ്ക്കുള്ള ഏർപ്പാട് ഉണ്ടാകുമെന്ന പ്രചാരണങ്ങൾക്കും മുഖ്യമന്ത്രി മറുപടി നൽകി.. നിങ്ങളുടെ ഇടയിൽ ധാരാളം ഭാവനാ സമ്പന്നരായ ആളുകളുണ്ടെന്ന് അറിയാലോ, മുമ്പും ഇത്തരത്തിൽ ഭാവനയുമായി വന്നു, ഇപ്പോ ഇതും ഇരിക്കട്ടെയെന്ന് കരുതി.

ഞങ്ങൾ ഇതിനെക്കുറിച്ചൊന്നും ആലോചിച്ചിട്ടുപോലുമില്ല എന്നതാണ് വാസ്തവം. അങ്ങനെയുള്ള കാര്യങ്ങൾ ആലോചിക്കുന്ന ഒരു രീതിയുണ്ട് അപ്പോൾ ആലോചിക്കുമെന്നും പറഞ്ഞ് മുഖ്യമന്ത്രി അവസാനിപ്പിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CM PINARAYI VIJAYAN, KERALA ELECTION, ELECTION RESULTS
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.