SignIn
Kerala Kaumudi Online
Friday, 19 April 2024 1.40 AM IST

കൊവിഡിനെ പ്രതിരോധിക്കാൻ പൊലീസിന്റെ പാട്ടും

police
കൊവിഡ് അവബോധനഗാനം അടൂർ ഡി. വൈ. എസ്. പി ബി. വിനോദും സഹപ്രവർത്തകരും ചേർന്ന് സ്റ്റുഡിയോയിൽ ആലപിച്ചപ്പോൾ

അടൂർ: പ്രബുദ്ധമാണു കേരളം

പ്രബുദ്ധരാണു നമ്മൾ

പ്രപഞ്ചനാഭിയിൽ പിറന്ന

മർത്യരാണു നമ്മൾ...

എന്നു തുടങ്ങുന്ന പൊലീസ് ഗാനം ഇപ്പോൾ വൈറലാണ്.

കൊവിഡിന്റെ രണ്ടാം തരംഗത്തെ പ്രതിരോധിക്കുന്നതിനും പൊതുജനങ്ങൾക്കിടയിൽ അവബോധനം സൃഷ്ടിക്കുന്നതിനുമായി പത്തനംതിട്ട ജില്ലാ പൊലീസ് പുറത്തിറക്കിയതാണ് ഇൗ കൊവിഡ് അവബോധന ഗാനം.

ഗാനത്തോടൊപ്പം പൊലീസിന്റെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ വീഡിയോയും ഉൾപ്പെടുത്തിയിരിക്കുന്നു. പ്രബുദ്ധമായ കേരളത്തിൽ കൊവിഡ് കാരണം ജനങ്ങൾ പ്രയാസപ്പെടുന്നു. ഇതിനെ നേരിടാൻ കേരള ജനത ഒന്നിച്ചു നിൽക്കണം. ഇതിനായി പൊലീസ് നൽകുന്ന നിർദ്ദേശം ജനങ്ങൾ പാലിക്കണം. ഇങ്ങനെയായാൽ കൊവിഡിനെ നമ്മുക്ക് പരാജയപ്പെടുത്താൻ സാധിക്കും. എന്നിങ്ങനെയുള്ള ഒരു പിടി നല്ല ആശയങ്ങളാണ് പൊലീസ് ഈ ഗാനത്തിലൂടെ പങ്കുവയ്ക്കുന്നതെന്ന് അടൂർ ഡിവൈ.എസ്.പി ബി.വിനോദ് പറഞ്ഞു. പൊലീസ് ഔദ്യോഗിക ഫേസ് ബുക്ക് പേജിലും മറ്റു നവമാദ്ധ്യമങ്ങളിലും ഗാനം പ്രചരിപ്പിച്ചതോടെ സോഷ്യമീഡിയാ ഇൗ ഗാനം നെഞ്ചിലേറ്റികഴിഞ്ഞു. സിനിമാ സംവിധായകൻ മേജർ രവി ഗാനം അദ്ദേഹത്തിന്റെ ഫേസ് ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത്തതോടെയാണ് ഏറെ പ്രചാരം നേടിയത്. അടൂർ ഡിവൈ.എസ്.പിയാണ് മറക്കരുത് നിശ്ചയം എന്ന ഗാനമടങ്ങുന്ന പാട്ട് സംവിധാനം ചെയ്തത്. കൂടാതെ അദ്ദേഹം ഇതിൽ പാടുകയും ചെയ്തു. പന്തളം സ്റ്റേഷനിലെ വി.വിജയകാന്ത്, ഏനാത്ത് സ്റ്റേഷനിലെ വി.സുനിൽ എന്നീ പൊലീസുകാരും ഒപ്പം പാടിയിട്ടുണ്ട്. കോടിയാട്ട് രാമചന്ദ്രൻ രചിച്ച ഗാനത്തിന് കെ.എസ് സഞ്ജീവ് കുമാറാണ് സംഗീതം നൽകിയത്. ഓർക്കസ്ട്ര റോയൽ ജിനു അടൂർ,വീഡിയോയും എഡിറ്റിങ്ങും എം.ഫോർ.യു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.