SignIn
Kerala Kaumudi Online
Thursday, 05 August 2021 8.57 AM IST

ഭവന വായ്‌പാ പലിശ കുറച്ച് എസ്.ബി.ഐ

home-loans

കൊച്ചി: 30 ലക്ഷം രൂപവരെയുള്ള ഭവന വായ്‌പകളുടെ പലിശനിരക്ക് 6.95 ശതമാനത്തിൽ നിന്ന് എസ്.ബി.ഐ 6.7 ശതമാനമായി കുറച്ചു. 30 ലക്ഷത്തിന് മുകളിൽ 75 ലക്ഷം രൂപവരെയുള്ള വായ്‌പകൾക്ക് പലിശ 6.95 ശതമാനമാണ്. 75 ലക്ഷം രൂപയ്ക്ക് മുകളിലെ വായ്‌പയ്ക്ക് 7.05 ശതമാനം.

വനിതാ ഇടപാടുകാർക്ക് പലിശനിരക്കിൽ 0.05 ശതമാനം അധിക ഇളവ് ലഭിക്കും. ബാങ്കിന്റെ മൊബൈൽ ആപ്പായ യോനോയിലൂടെ അപേക്ഷിക്കുന്നവർക്ക് അധികമായി 0.05 ശതമാനം പലിശയിളവും നേടാമെന്ന് ബാങ്ക് വ്യക്തമാക്കി. ഭവന വായ്‌പാവിതരണത്തിൽ രാജ്യത്ത് ഏറ്റവും മുന്നിലുള്ള ബാങ്കാണ് എസ്.ബി.ഐ. അടുത്തിടെ ബാങ്കിന്റെ ഭവന വായ്‌പാമൂല്യം അഞ്ചുലക്ഷം കോടി രൂപ കടന്നിരുന്നു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: BUSINESS, SBI HOME LOANS, HOME LOANS
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.