കൊച്ചി: അടുത്ത സെൻസസിൽ പിന്നാക്ക വിഭാഗങ്ങളുൾപ്പെടെയുള്ളവരുടെ ജാതി വിവരം കൂടി ശേഖരിക്കാൻ നിർദ്ദേശിക്കണമെന്നാവശ്യപ്പെട്ട് പിന്നാക്ക വിഭാഗ വികസന വകുപ്പ് മുൻ ഡയറക്ടറും സോഷ്യൽ ജസ്റ്റിസ് എൻഫോഴ്സ്മെന്റ് ഫോറം കോ-ഒാർഡിനേറ്ററുമായ വി.ആർ. ജോഷി നൽകിയ ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് നോട്ടീസ് നൽകാനും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് എം.ആർ. അനിത എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് നിർദ്ദേശിച്ചു.
മുന്നാക്ക വിഭാഗങ്ങൾക്കു സംവരണം ലഭിക്കുന്നതോടെ ഒാരോ വിഭാഗത്തിനും അനുവദിക്കേണ്ട സംവരണാനുകൂല്യത്തിന്റെ തോത് നിശ്ചയിക്കാനും ക്ഷേമപദ്ധതികൾ ആസൂത്രണം ചെയ്യാനും ജാതി തിരിച്ചുള്ള വിവരം പ്രസിദ്ധീകരിക്കണമെന്ന് ഹർജിക്കാരൻ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |