കൊച്ചി: പാസഞ്ചർ ട്രെയിനിൽ യുവതിയെ ആക്രമിച്ച സംഭവത്തിൽ റെയിൽവേ പൊലീസ് സ്പെഷ്യൽ ടീം രൂപീകരിച്ച് അന്വേഷണം ശക്തമാക്കി. എറണാകുളം റെയിൽവേ പൊലീസ് സി.ഐ ക്രിസ്പിൻ സാമിന്റെ നേതൃത്വത്തിൽ എറണാകുളം, ആലപ്പുഴ, കോട്ടയം റെയിൽവേ പൊലീസ് സ്റ്റേഷനുകളിലെ മൂന്ന് എസ്.ഐമാരടക്കം മുപ്പതംഗങ്ങളാണ് ടീമിലുള്ളത്.
കഴിഞ്ഞ ദിവസം ലുക്കൗട്ട് നോട്ടീസ് ഇറക്കിയെങ്കിലും പ്രതി ബാബുക്കുട്ടനെ പിടികൂടാനായിട്ടില്ല.
പരിക്കേറ്റ് എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ആശയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ട്. ക്ഷീണവും തലചുറ്റലും അനുഭവപ്പെടുന്നുണ്ട്. ഇന്നലെ ക്ഷീണം അധികമായതിനെ തുടർന്ന് രക്തം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |