ശിവഗിരി: ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ഗുരുധർമ്മ പ്രചരണസഭയുടെ സെക്രട്ടറിയായി ധർമ്മസംഘം ട്രസ്റ്റ് അംഗവും ചാലക്കുടി ഗുരുചൈതന്യമഠം ഗായത്രി ആശ്രമം പ്രസിഡന്റുമായ സ്വാമി സച്ചിദാനന്ദ ചാർജെടുത്തു. ശിവഗിരിമഠത്തിലെ സഭാ ഓഫീസിൽ നടന്ന ചടങ്ങിൽ ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ, ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ, സഭയുടെ മുൻ സെക്രട്ടറി സ്വാമി ഗുരുപ്രസാദ്, സഭാ രജിസ്ട്രാർ ടി.ജി.രാജേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു. കഴിഞ്ഞ 45 വർഷമായി ശിവഗിരിമഠം കേന്ദ്രമായി പ്രവർത്തിച്ചുവരുന്ന സ്വാമി സച്ചിദാനന്ദ ഒരു വർഷം നീണ്ടുനിന്ന തീർത്ഥാടന പ്ലാറ്റിനം ജൂബിലി കമ്മിറ്റി, ദൈവദശകം ശതാബ്ദി ആഘോഷകമ്മിറ്റി, ശാരദാപ്രതിഷ്ഠാ ശതാബ്ദി ആഘോഷ കമ്മിറ്റി, മഹാസമാധിമന്ദിര പ്രതിമപ്രതിഷ്ഠാ കനകജൂബിലി ആഘോഷകമ്മിറ്റി എന്നിവയുടെ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |