കരുനാഗപ്പള്ളി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ച കേസിൽ ബന്ധുവായ വൃദ്ധനെ 12 വർഷം കഠിന തടവിന് കരുനാഗപ്പള്ളി ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി ശ്രീരാജ് ശിക്ഷിച്ചു. പോക്സോ നിയമത്തിന്റെയും മറ്റു വിവിധ വകുപ്പുകളുടെയും അടിസ്ഥാനത്തിലാണ് ശിക്ഷ. പിഴ തുകയിൽ നിന്ന് 25,000 രൂപ ഇരയ്ക്ക് നൽകണം. ശിക്ഷ ഒരേ കാലയളവിൽ അനുഭവിച്ചാൽ മതി. 2018ൽ ശാസ്താംകോട്ട പൊലീസാണ് കേസ് രജിസ്റ്റർ ചെയ്ത് റിപ്പോർട്ട് സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പി. ശിവപ്രസാദ് ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |