SignIn
Kerala Kaumudi Online
Wednesday, 17 April 2024 5.19 AM IST

അന്യസംസ്ഥാന തൊഴിലാളികൾക്കായി കൺട്രോൾ റൂം

d

തിരുവനന്തപുരം:കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജില്ലയിലെ അന്യസംസ്ഥാന തൊഴിലാളികൾക്കായി പ്രത്യേക കൺട്രോൾ റൂം തുറന്നതായി കളക്ടർ ഡോ.നവ്‌ജ്യോത് ഖോസ പറഞ്ഞു. ജില്ലാ ലേബർ ഓഫീസിൽ സജ്ജമാക്കിയ കൺട്രോൾ റൂമിൽ രണ്ട് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്.നെടുമങ്ങാട് സബ് കളക്ടർ ചേതൻ കുമാർ മീണയാണ് കൺട്രോൾ റൂമിന്റെ നോഡൽ ഓഫീസർ.അന്യസംസ്ഥാന തൊഴിലാളികൾക്ക് സംശയനിവാരണത്തിനായി 0471 2783944 എന്ന നമ്പരിൽ ബന്ധപ്പെടാം.തൊഴിലാളികൾക്കായി തമ്പാനൂർ കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ കെട്ടിടത്തിന്റെ ഒന്നാം നിലയിൽ 'ശ്രമിക് ബന്ധു' ഫെസിലിറ്റേഷൻ സെന്റർ പ്രവർത്തിപ്പിക്കുന്നുണ്ട്.ഇതര ഭാഷകൾ കൈകാര്യം ചെയ്യാൻ കഴിവുള്ള ഫെസിലിറ്റേറ്ററിനെ ഇവിടെ നിയോഗിച്ചു. തൊഴിലാളികൾക്കുവേണ്ട അവശ്യ സൗകര്യങ്ങൾ തൊഴിലുടമകൾ ഉറപ്പുവരുത്തണമെന്നും കൺട്രോൾ റൂമിന്റെ സുഗമമായ പ്രവർത്തനത്തിനു വേണ്ടി ജില്ലാ ലേബർ ഓഫീസർ ബി.എസ്.രാജീവ്,ജില്ലാ സപ്ലൈ ഓഫീസർ ജലജ ജി.എസ്.റാണി എന്നിവരെ ചുമതലപ്പെടുത്തിയതായും കളക്ടർ അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.