മാഡ്രിഡ്: ഗ്രനാഡയ്ക്കെതിരായ മത്സരത്തിനിടെ ഡഗൗട്ടിൽ നിന്ന് റഫറി ചുവപ്പ് കാർഡ് കാണിച്ച് പുറത്താക്കിയ ബാഴ്സലോണയുടെ കോച്ച് റൊണാൾഡ് കോമാനെ രണ്ട് മത്സരങ്ങളിൽ നിന്ന് സ്പാനിഷ് ഫുട്ബോൾ അസോസിയേഷൻ വിലക്കി. വലൻസിയക്കും അത്ലറ്റിക്കോ മാഡ്രിഡിനും എതിരായ അടുത്ത ലാലിഗ മത്സരങ്ങളിൽ കോമാന് ടീമംഗങ്ങൾക്കൊപ്പം ഡഗൗട്ടിൽ ഇരിക്കാനാകില്ല. അറുപത്തിമൂന്നാം മിനിട്ടിൽ ഡാർവിൻ മാർച്ചസ് ഗ്രനാഡയ്ക്ക് സമനില സമ്മാനിച്ചതിന് പിന്നാലെ ഫോർത്ത് ഒഫീഷ്യലിനോട് മോശം ഭാഷയിൽ സംസാരിച്ചതിനാണ് കോമാനെതിരെ ചുവപ്പ് കാർഡ് കാണിച്ചത്. കോമാനെ മോശം പെരുമാറ്റത്തിന്റെ പേരിൽ മത്സരത്തിനിടെ റഫറി നേരത്തേ മുന്നറിയിപ്പ് നൽകിയിരുന്നു.
മത്സരത്തിൽ 2-1ന് തോറ്റ ബാഴ്സ പോയിന്റ് ടേബിളൽ ഒന്നാമതെത്താനുള്ള അവസരവും തുലച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |