ഹരിപ്പാട്: ജനവിധി അംഗീകരിക്കുന്നുവെന്നും അപ്രതീക്ഷിതമായ പരാജയമാണ് യു.ഡി.എഫിന് ഉണ്ടായതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. 'പരാജയം കരുതിയിരുന്നില്ല. ജനങ്ങൾ നൽകിയ വിധിയെ ആദരവോടെ അംഗീകരിക്കുന്നു. വിജയിച്ച എല്ലാവരെയും അഭിനന്ദിക്കുന്നു. പരാജയ കാരണങ്ങൾ യു.ഡി.എഫ് യോഗം ചേർന്ന് വിലയിരുത്തും. ഇടത് മുന്നണിയുടെ അഴിമതിയും കൊള്ളയും ഈ വിജയത്തോടെ ഇല്ലാതായെന്ന് കരുതേണ്ട. ഉന്നയിച്ച അഴിമതിയും ആരോപണങ്ങളും വസ്തുതകളായിരുന്നു. സർക്കാരിന് ഇവ പല ഘട്ടത്തിലും തിരുത്തേണ്ടി വന്നു. സർക്കാരിന്റെ തെറ്റുകൾ ചൂണ്ടിക്കാട്ടി തിരുത്തുകയെന്നതാണ് പ്രതിപക്ഷ ധർമ്മം. അത് നിറവേറ്റാൻ യു.ഡി.എഫിന് സാധിച്ചിട്ടുണ്ട്. അപ്രതീക്ഷിത പരാജയത്തിന്റെ കാരണങ്ങൾ പരിശോധിച്ച് വിലയിരുത്തും. കൂട്ടായ ചർച്ചകളിലൂടെ മുന്നോട്ട് പോകും. ജനാധിപത്യത്തിൽ വിജയവും പരാജയവും സ്വാഭാവികമാണ്'- അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |