തിരുവനന്തപുരം: ഒരു സീറ്റിലും വിജയം നേടാൻ കഴിയാതിരുന്ന ബി.ജെ.പി ഒമ്പത് സീറ്രിൽ രണ്ടാം സ്ഥാനത്തെത്തി. കുമ്മനം രാജശേഖരൻ (നേമം-51888 വോട്ട്), വി.വി.രാജേഷ് (വട്ടിയൂർക്കാവ് -39596), ശോഭാ സുരേന്ദ്രൻ (കഴക്കൂട്ടം -40193), പി.സുധീർ (ആറ്റിങ്ങൽ -38262), ഗോപകുമാർ (ചാത്തന്നൂർ- 42090), ഇ.ശ്രീധരൻ (പാലക്കാട് - 50220),സി.കൃഷ്ണകുമാർ (മലമ്പുഴ- 50200), കെ.ശ്രീകാന്ത് (കാസർകോട് - 50395), കെ.സുരേന്ദ്രൻ (മഞ്ചേശ്വരം - 65013) എന്നിവരാണ് രണ്ടാമതെത്തിയത്. തൃശൂരിൽ 40457 വോട്ട് നേടിയ സുരേഷ് ഗോപിയും തിരുവനന്തപുരത്ത് 34996 വോട്ട് നേടിയ കൃഷ്ണകുമാറും മൂന്നാം സ്ഥാനത്തായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |