SignIn
Kerala Kaumudi Online
Friday, 29 March 2024 7.08 AM IST

കോൺഗ്രസിൽ നേതൃമാറ്റ മുറവിളി ഉയരാം

₹യു.ഡി.എഫിൽ പ്രതിസന്ധി കനപ്പിച്ച് തിരിച്ചടി

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന്റെ പ്രതീക്ഷകളെല്ലാം തകർത്തെറിയപ്പെട്ടത് മുന്നണിയിൽ പ്രതിസന്ധി കനപ്പിച്ചു. എക്സിറ്റ്പോൾ പ്രവചനങ്ങൾ ആശങ്കയുയർത്തിയപ്പോഴും ഇത്രയും ദയനീയപതനം നേതൃത്വം പ്രതീക്ഷിച്ചതല്ല. സ്ഥാനാർത്ഥി നിർണ്ണയത്തിലടക്കം മികവ് പ്രകടിപ്പിക്കാനായിട്ടും സംഘടനായന്ത്രത്തെ ഫലപ്രദമായി ചലിപ്പിക്കുന്നതിൽ നേതൃത്വത്തിനുണ്ടായ പരാജയമായാണ് കോൺഗ്രസിൽ തോൽവി വിലയിരുത്തപ്പെടുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വിജയത്തിന്റെ ആലസ്യം നേതൃത്വത്തെ വിട്ടുമാറാത്തതിന്റെ ദുരന്തഫലമാണിതെന്ന് പലരും അടക്കം പറയുന്നു. കോൺഗ്രസിൽ വരുംദിവസങ്ങളിൽ പൊട്ടിത്തെറിയിലേക്ക് കാര്യങ്ങളെത്തിച്ചേക്കാം. നിലവിലെ നേതൃത്വത്തിന്റെ സമ്പൂർണ്ണ പരാജയമാണ് ഫലത്തിൽ കണ്ടതെന്ന അമർഷം അണികളിൽ ശക്തം.

പ്രതിപക്ഷനേതൃസ്ഥാനത്തും പാർട്ടി അദ്ധ്യക്ഷ സ്ഥാനത്തും തലമുറമാറ്റം വേണമെന്ന വികാരം താഴെത്തട്ടിലുയരുന്നു. 2016ൽ നേടിയ 47ൽ നിന്നും താഴ്ന്ന് നാല്പത്തിയൊന്നിലേക്കാണ് യു.ഡി.എഫ് ഒതുക്കപ്പെട്ടത്. മലപ്പുറത്ത് മുസ്ലിംലീഗിന്റെ പ്രതിരോധം കൂടിയില്ലായിരുന്നെങ്കിൽ ഇതിലും ദയനീയമായനേ. കേരള കോൺഗ്രസ്- ജോസഫ് വിഭാഗത്തിനും കാര്യമായ ചലനമുണ്ടാക്കാനായില്ല. രണ്ട് സീറ്റുകളിലേക്കവർ ഒതുങ്ങി. മറുവശത്ത് ഇടതുമുന്നണിയിൽ ജോസ് കെ.മാണി വിഭാഗം അഞ്ച് എം.എൽ.എമാരെ നേടിയെടുത്തതും ജോസഫിന് ക്ഷീണമായി. തുടർച്ചയായി രണ്ടാംതവണയും ഒരു സീറ്റും കിട്ടാത്തത് ആർ.എസ്.പിയിലും അസ്വസ്ഥതയുണർത്തും.

കോൺഗ്രസിനായി രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പ്രചരണം നയിച്ചിട്ടും പ്രയോജനമുണ്ടായില്ല. ബി.ജെ.പി വിരുദ്ധ വോട്ടുകളെ അനുകൂലമാക്കിയെടുക്കാൻ സംഘടനാദൗർബല്യം കാരണം യു.ഡി.എഫിനായില്ല. ബി.ജെ.പി വിരുദ്ധവോട്ടുകളുടെ ഏകീകരണം ഇടതനുകൂലമായപ്പോൾ തരംഗമായി. മദ്ധ്യതിരുവിതാംകൂറിൽ ക്രൈസ്തവവോട്ടുകളെ യു.ഡി.എഫിന് അനുകൂലമായി ഏകീകരിപ്പിക്കാനുമായില്ല. ക്രൈസ്തവവോട്ടുകളും ഇടതിനനുകൂലമായിട്ടുണ്ടെന്ന് തൃശൂർ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ ഫലങ്ങൾ തെളിയിക്കുന്നു.

. പ്രതിപക്ഷനേതാവ് സ്വന്തം നിലയ്ക്ക് അഴിമതിയാരോപണങ്ങളുയർത്തിക്കൊണ്ടു വന്നെങ്കിലും പൊതുസമൂഹത്തിന്റെയും പാർട്ടി അണികളുടെയും പൂർണ്ണവിശ്വാസ്യത ആർജ്ജിക്കുന്നതിൽ അദ്ദേഹം പരാജയപ്പെട്ടെന്നാണ് വിമർശനം. ആരോപണങ്ങളുയർത്തി വാർത്താശ്രദ്ധ നേടുന്നതിൽ കവിഞ്ഞുള്ളതൊന്നും അദ്ദേഹത്തിൽ നിന്നുണ്ടായില്ല. കൊണ്ടുവന്ന ആരോപണങ്ങളിന്മേൽ പാർട്ടിയിടപെടൽ ശക്തമാക്കി മുന്നേറുന്നതിൽ അദ്ദേഹവും പരാജയപ്പെട്ടു.

രണ്ടാംനിര നേതൃത്വത്തെ നിയമസഭാകക്ഷി നേതൃസ്ഥാനമേല്പിക്കണമെന്ന ആവശ്യം കോൺഗ്രസിലുയരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CONGRESS
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.