SignIn
Kerala Kaumudi Online
Saturday, 20 April 2024 9.46 AM IST

വോട്ടർമാർക്ക് നന്ദി പറഞ്ഞ് സി.പി.എം

cpm

തിരുവനന്തപുരം: ചരിത്രം തിരുത്തിയെഴുതിയ സംസ്ഥാനത്തെ വോട്ടർമാർക്ക് അഭിവാദ്യവും നന്ദിയും അർപ്പിച്ച് സി.പി.എം. ജനങ്ങൾ അർപ്പിച്ച വിശ്വാസത്തോട് നീതി പുലർത്തി പുതിയ സർക്കാർ പ്രവർത്തിക്കുമെന്ന് ഉറപ്പു നൽകുന്നു. തെറ്റായ പ്രചരണങ്ങളെ അതിജീവിക്കാൻ കെൽപ്പുള്ള ശക്തമായ അടിത്തറ കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ പ്രസ്ഥാനങ്ങൾക്കുണ്ടെന്ന് ബോദ്ധ്യപ്പെടുത്തിയ തിരഞ്ഞെടുപ്പ് ഫലം കൂടിയാണിത്. മതനിരപേക്ഷതയും ജനാധിപത്യ മൂല്യങ്ങളും ഭരണഘടനയും അട്ടിമറിക്കാൻ കേന്ദ്ര സർക്കാർ നടത്തുന്ന ശ്രമങ്ങൾക്കെതിരായ ജനകീയ പോരാട്ടങ്ങൾക്ക് വിജയം കരുത്തുപകരും. ചില സാമുദായിക സംഘടനകൾ ഇടതുപക്ഷത്തെ തോൽപ്പിക്കാൻ ആഹ്വാനം ചെയ്തതും അട്ടിമറി ശ്രമത്തിന്റെ ഭാഗമായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ എൽ.ഡി.എഫ് സർക്കാർ നടത്തിയ വികസന പ്രവർത്തനങ്ങളുടെ വിപുലീകരണമാണ് ജനം ആഗ്രഹിക്കുന്നതെന്ന് തെളിഞ്ഞു.

ബി.ജെ.പിയുടെ വർഗീയതയ്ക്ക് കനത്ത തിരിച്ചടിയാണ് കേരളം നൽകിയത്. എൽ.ഡി.എഫിനെ ചരിത്ര വിജയത്തിലേക്ക് നയിച്ച എല്ലാവർക്കും നന്ദി പറയുകയാണെന്നും സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CPM
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.