കൊച്ചി: ട്വന്റി 20യുടെ പ്രതീക്ഷകൾ തകർത്ത് കുന്നത്തുനാട് മണ്ഡലത്തിൽ ഡോ.സുജിത്ത് പി.സുരേന്ദ്രൻ തോറ്റു. നാലു പഞ്ചായത്തുകളിൽ ഭരണത്തിലുള്ളതും ഒരു പഞ്ചായത്തിലെ ഏറ്റവും വലിയ കക്ഷിയുമായ ട്വന്റി 20 ഇക്കുറി കുന്നത്തുനാട് മണ്ഡലം പിടിച്ചെടുക്കുമെന്നായിരുന്നു പ്രതീക്ഷയെങ്കിലും മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. പട്ടികജാതി സംവരണ മണ്ഡലമായ ഇവിടെ ഇടത് സ്ഥാനാർത്ഥി പി.വി.ശ്രീനിജിൻ സിറ്റിംഗ് എം.എൽ.എ കോൺഗ്രസിലെ വി.പി.സജീന്ദ്രനെ തോൽപ്പിച്ചു. പി.വി. ശ്രീനിജിൻ: 52,351, വി.പി.സജീന്ദ്രൻ: 49,636, ഡോ.സുജിത്ത് സുരേന്ദ്രൻ: 42,701 എന്നിങ്ങനെയാണ് വോട്ടിംഗ് നില.
ജില്ലയിൽ മറ്റ് ഏഴ് മണ്ഡലങ്ങളിലും ട്വന്റി 20 മത്സരിച്ചിരുന്നു. കിറ്റെക്സ് കമ്പനിയുടെ സാമൂഹ്യസേവന വിഭാഗമായി തുടങ്ങിയ സംഘടനയാണിത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |