ഒട്ടാവ: കൊവിഡ് ബാധിച്ച് ഐസലേഷനിൽ കഴിയുന്നവരുടെ രോഗികളുടെ ശാരീരികവും മാനസികവുമായ അവസ്ഥ പലപ്പോഴും മോശമായിരിക്കും. ഈ ഘട്ടത്തിൽ രോഗികൾക്ക് ആത്മവിശ്വാസം പകരേണ്ടത് അത്യാവശ്യമാണ്. ബന്ധുക്കളിൽ നിന്നകന്ന് ആശുപത്രിയിൽ കഴിയുന്നരോഗികളുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കാൻ ഐ.സി.യുവിന് പുറത്ത് നിന്ന് പാട്ടു പാടുന്ന ഒരു നഴ്സിന്റെ വീഡിയോയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്.
കാനഡയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്ന എമിലിൻ ഹോസോൺ എന്ന നഴ്സാണ് രോഗികൾക്കായി പാട്ട് പാടുന്നത്. സ്വയം രചിച്ച 'യൂ ആർ നോട്ട് എലോൺ' എന്ന ഗാനമാണ് ഗിത്താർ വായിച്ചു കൊണ്ട് ഇവർ ആലപിക്കുന്നത്. നഴ്സിന്റെ വീഡിയോ ആശുപത്രി അധികൃതർ തന്നെയാണ് ട്വിറ്ററിലൂടെ പുറത്ത് വിട്ടത്.
ജീവിതത്തിൽ ഏറ്റവും സംതൃപ്തി തോന്നിയ നിമിഷവുമാണിതെന്ന് എമിലിൻ പറയുന്നു. 3 - 4 വർഷങ്ങൾ മുൻപ് മാനസിക ബുദ്ധിമുട്ട് അനുഭവപ്പെട്ട ഒരു സുഹൃത്തിന് വേണ്ടിയാണ് എമിലിൻ ഈ ഗാനമെഴുതിയത്. എമിലിന്റെ നല്ല മനസിനെ അഭിനന്ദിച്ച് നിരവധി പേരാണ് എത്തിയിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |