SignIn
Kerala Kaumudi Online
Friday, 29 March 2024 10.11 AM IST

നിങ്ങൾ ഇല്ലായിരുന്നൽ ആ സീറ്റ് തിരിച്ചുപിടിക്കാൻ പറ്റില്ലായിരുന്നു, ഫേസ്ബുക്കിൽ രാജഗോപാലിന് നന്ദി അർപ്പിച്ച് ഇടത് പ്രവർത്തകർ, കട്ടക്കലിപ്പിൽ ബി ജെ പി പ്രവർത്തകരും

kummanam-

ഉത്തരത്തിലിരുന്നത് കിട്ടിയതുമില്ല കക്ഷത്തിരുന്ന നേമം പോവുകയും ചെയ്തു, ഈ അവസ്ഥയിലാണ് കേരളത്തിലെ ബി ജെ പി പ്രവർത്തകർ. നേമത്തെ ബി ജെ പി തോൽവിക്കുള്ള കാരണങ്ങൾ അക്കമിട്ട് എഴുതിയിലാൽ രാജഗോപാലിന്റെ പേര് മാറ്റി നിർത്താനാവില്ല. തനിക്ക് ലഭിച്ചയത്ര വോട്ട് കുമ്മനം രാജശേഖരൻ നേമത്ത് പിടിക്കുമോ എന്ന് സംശയമുണ്ടെന്ന് തുറന്നടിച്ച രാജഗോപാലിന്റെ നാവിൽ നിന്നും എതിരാളികൾക്ക് ആഘോഷിക്കാൻ വേണ്ടത് പിന്നെയും ലഭിച്ചിരുന്നു. എന്നാൽ മുതിർന്ന നേതാവായതിനാൽ പാർട്ടിക്കുള്ളിൽ നിന്നും അദ്ദേഹത്തെ തള്ളിപ്പറയാൻ ആരും രംഗത്ത് വന്നില്ലെന്ന് മാത്രം. ഒടുവിൽ ഫലം വന്നപ്പോൾ രാജഗോപാലിന്റെ പ്രവചനം സത്യമാവുകയായിരുന്നു.

തിരഞ്ഞെടുപ്പ് ഫലം വന്നശേഷം ബി ജെ പി ക്ക് വോട്ട് ചെയ്ത സമ്മതിദായകർക്ക് നന്ദി അർപ്പിച്ച് കൊണ്ട് ഫേസ്ബുക്കിൽ അദ്ദേഹമെഴുതിയ കുറിപ്പിന് താഴെ ശക്തമായ ഭാഷയിലാണ് ബിജെ പി പ്രവർത്തകർ വിമർശിക്കുന്നത്. അതേസമയം രാജഗോപാലിന് നന്ദി അർപ്പിച്ചുകൊണ്ടും ഇടത് പ്രവർത്തകർ കമന്റ് ചെയ്യുന്നുണ്ട്. ആറായിരത്തോളം പേരാണ് ഇതുവരെ കമൻറ് ചെയ്തിരിക്കുന്നത്. ജനവിധിയെ മാനിക്കുന്നുവെന്നും തോൽവി സംബന്ധിച്ച് പാർട്ടി നേതൃത്വം ഒരുമിച്ചിരുന്ന് ചർച്ചചെയ്യുമെന്നും രാജഗോപാൽ ഫേസ്ബുക്ക് പോസ്റ്റിൽ എഴുതുന്നു.

കമൻറുകൾ ഇങ്ങനെ

ഞങ്ങൾ കമ്മ്യൂണിസ്റ്റുകാർ ഒരുപാട് കടപ്പെട്ടിരിക്കുന്നു രാജാട്ടാ.. നിങ്ങൾ ഇല്ലായിരുന്നൽ ഒരു പക്ഷേ ആ സീറ്റ്‌ തിരിച്ചുപിടിക്കാൻ പറ്റില്ലായിരുന്നു..

നന്ദി

താങ്കൾ വാ അടച്ചു വച്ചിരുന്നെങ്കിൽ കുമ്മനം ജയിച്ചേനെ.,. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ റിസൾട്ട്‌ അറിഞ്ഞ ഉടനെ, വച്ച് പിടിച്ചു എകെജി സെന്ററിലേക്കു വിജയന്റെ അനുഗ്രഹം വാങ്ങാൻ, സ്‌പീക്കർ തിരഞ്ഞെടുപ്പിൽ കൃഷ്ണന് വോട്ട് ചെയ്തു, കേന്ദ്രത്തിനെതിരെ നിയമസഭയിൽ അവതരിപ്പിച്ച എല്ലാ പ്രമേയങ്ങളെയും താങ്കൾ അനുകൂലിച്ചു. ചെയ്തതെല്ലാം പാർട്ടിക്ക് പാര യായിരുന്നു. താങ്കളെ പാർട്ടിക്ക് ശെരിക്കു മനസ്സിലായില്ല എന്നു തോന്നുന്നു.താങ്കൾ ആരെയാണ് ഇപ്പോൾ ആശംസിച്ചത്..

സഹായിച്ചില്ലെങ്കിലും ഇനി എങ്കിലും ദ്രോഹിക്കരുത്..... 1f64f. പ്രവർത്തകർ രാപ്പകൽ ഇല്ലാതെ കഷ്ടപെട്ടത് നിങ്ങൾ ഒരു നിമിഷം കൊണ്ടു തട്ടി എറിഞ്ഞു ... ഇനി അബദ്ധം പറയണം എന്ന് തോന്നുമ്പോൾ വീട്ടിൽ ഉള്ള കണ്ണാടിയിൽ നോക്കി പറഞ്ഞു സമദാനിക്കു, അതെ വഴി ഉള്ളൂ...ഈ പോസ്റ്റ്‌ മനസ്സ് കൊണ്ട് ചിരിച്ചു കൊണ്ട് ഇട്ടതാണ് എന്ന് മനസ്സിൽ ആയി.... ദുരന്തം

രാജേട്ടാ, ദയവു ചെയ്തു നിങ്ങൾ മിണ്ടാതിരിക്കുന്നതാ പാർട്ടിക്ക് നല്ലത്. അനേകം പേര് ജീവൻ നൽകി പടുത്തുയർത്തിയ പ്രസ്ഥാനമാണ്. നിങ്ങളുടെ ചില സന്ദര്ഭങ്ങളിലുള്ള പ്രസ്താവനകൾ കൊണ്ട് വലിയ വിലയാണ് നൽകേണ്ടിവന്നത്

എനിക്ക് ശേഷം പ്രളയം എന്ന താങ്കളുടെ മനസ്ഥിതി മാറ്റിയിരുന്നെങ്കിൽ ഒരു സീറ്റ്‌ എങ്കിലും ബിജെപി ക്ക് കിട്ടിയേനെ സഖാവെ

വായിലുള്ള നാക്കു മര്യാദക്ക് ഇട്ട് നല്ലരീതിയിൽ പ്രവർത്തിച്ചിരുന്നു എങ്കിൽ ഉള്ളത് പോകില്ലായിരുന്നു... ഇപ്പോൾ ഒരു നന്ദി.... പ്രായത്തെ റെസ്‌പെക്ട് ചെയ്യുന്നത് കൊണ്ട് വേറൊന്നും പറയുന്നില്ല...ബിജെപി ക്ക് വേണ്ടി പ്രവർത്തിക്കുന്ന അണികളുടെ കാര്യം ആണ് ഓർക്കേണ്ടത്...... നിങ്ങളെ പോലുള്ള നേതാക്കൾ ബിജെപിക്ക് ശാപം ആണ്‌..... നിങ്ങളെ പോലുള്ളവർ ഒഴിഞ്ഞു പോയെങ്കിൽ മാത്രമേ ഇനി ബിജെപി ക്ക് കേരളത്തിൽ വിജയം കാണാൻ പറ്റുകയുള്ളു..

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KUMMNAM, RAJAGOPAL, NEMAM, SIVANKUTTY
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.