SignIn
Kerala Kaumudi Online
Thursday, 25 April 2024 2.30 PM IST

അളിയാ, ഇപ്പോഴും ആളുകൾ ഈ സിനിമയെക്കുറിച്ച് സംസാരിക്കുന്നു; മുംബൈ പോലീസ് വീണ്ടും വരുന്നുവെന്ന് സംവിധായകൻ

mumbai-police

പൃഥ്വിരാജ്, ജയസൂര്യ, റഹ്മാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ചിത്രമായിരുന്നു 'മുംബൈ പോലീസ്'. സുഹൃത്തുക്കളായ പോലീസ് ഉദ്യോഗസ്ഥരായിട്ടാണ് ചിത്രത്തിൽ മൂവർസംഘം എത്തിയത്.

സിനിമ തിയേറ്ററുകളിലെത്തിയിട്ട് എട്ട് വർഷം പിന്നിടുകയാണ്. ഈ വേളയിൽ സിനിമ ഉടൻ റീമേക്ക് ചെയ്യുമെന്ന് അറിയിച്ചിരിക്കുകയാണ് റോഷൻ ആൻഡ്രൂസ്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം രംഗത്തെത്തിയിരിക്കുന്നത്. പഴയ ലൊക്കേഷൻ ചിത്രങ്ങളും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.

'മുംബൈ പോലീസി'ന്റെ എട്ട് വർഷങ്ങൾ! പഴയ ചില ഓർമ്മകൾ നിങ്ങളുമായി പങ്കിടുന്നു ...... അളിയാ...ഇപ്പോഴും ആളുകൾ ഈ സിനിമയെക്കുറിച്ച് സംസാരിക്കുന്നു! ഞങ്ങൾ ഉടൻ തന്നെ ഈ സിനിമ റീമേക്ക് ചെയ്യും .... എല്ലാ വിശദാംശങ്ങളും നൽകും ... കാത്തിരിക്കൂ ... നിങ്ങളെ എല്ലാവരെയും സ്‌നേഹിക്കുന്നു!'- അദ്ദേഹം കുറിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MUMBAI POLICE, ROSHAN ANDREWS, FB POST
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.