SignIn
Kerala Kaumudi Online
Thursday, 19 September 2019 5.36 AM IST

എൻജി. എൻട്രൻസ് ഓൺലൈനാവും: മന്ത്രി ജലീൽ

kt-jaleel-

തിരുവനന്തപുരം: എൻജിനിയറിംഗ് പ്രവേശന പരീക്ഷ അടുത്ത വർഷം മുതൽ ഓൺലൈനാക്കുമെന്ന് മന്ത്റി കെ.ടി ജലീൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

അടുത്ത അദ്ധ്യയന വർഷം മുതൽ എല്ലാ എൻജിനിയറിംഗ് കോളജുകളിലും അഞ്ച് ശതമാനം സീ​റ്റുകളിൽ സാമ്പത്തികമായി പിന്നാക്കം നില്‌ക്കുന്ന മികവുള്ള വിദ്യാർത്ഥികൾക്ക് സൗജന്യ പഠനം ഉറപ്പാക്കും. എല്ലാ സർവകലാശാലകളിലെയും പ്രവേശനം, പരീക്ഷാ നടത്തിപ്പ്, ഫലപ്രഖ്യാപനം എന്നിവയ്ക്ക് ഏകീകൃത കലണ്ടർ കൊണ്ടുവരും. മാ​റ്റിവയ്‌ക്കുന്ന പരീക്ഷകൾ ഞായർ ഉൾപ്പെടെയുള്ള അവധി ദിവസങ്ങളിൽ നടത്താനും ധാരണയായി.

ന്യൂനപക്ഷ ഉദ്യോഗാർഥികൾക്കായി വളാഞ്ചേരി, കായംകുളം, കണ്ണനല്ലൂർ, പട്ടാമ്പി, മട്ടാഞ്ചേരി, പേരാമ്പ്ര, തലശേരി എന്നിവിടങ്ങളിൽ പി.എസ്.സി, യു.പി.എസ്.സി പരീക്ഷാ പരിശീലന കേന്ദ്രങ്ങൾ ഈ വർഷം തുടങ്ങുമെന്നും മന്ത്രി പറഞ്ഞു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: KT JALEEL
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.