SignIn
Kerala Kaumudi Online
Tuesday, 11 May 2021 4.01 PM IST

അനുപമ പരമേശ്വരനെതി​രെ പവൻ കല്യാണി​ന്റെ ആരാധകർ

anupama

അഭി​നേത്രി​ അനുപമ പരമേശ്വനെതിരെ തെലുങ്ക് താരം പവൻ കല്യാണി​ന്റെ ആരാധകർ. പവൻ കല്യാണിന്റെ
'വക്കീൽ സാബ്' എന്ന ചിത്രത്തെ അഭിനന്ദിച്ചു കൊണ്ടുള്ള അനുപമയുടെ
ട്വീറ്റാണ് വിവാദത്തിലായത്. പവൻ കല്യാണിന്റേത് കരുത്തുറ്റ കഥാപാത്രമാണ്
എന്ന് പറഞ്ഞാണ് അനുപമയുടെ ട്വീറ്റ് ആരംഭിച്ചത്. ചിത്രത്തിൽ വേഷമിട്ട നിവേദ,
അനന്യ, അഞ്ജലി, പ്രകാശ് രാജ് എന്നിവർക്കെല്ലാം താരം അഭിനന്ദനം
അറിയിച്ചു.

ട്വീറ്റിൽ പ്രകാശ് രാജിനെ സർ എന്ന് അഭിസംബോധന ചെയ്തപ്പോൾ, പവൻ
കല്യാണിനെ ബഹുമാനിക്കാതെ പേര് വിളിച്ചു എന്നാണ് അനുപമയ്‌ക്കെതിരെ പവൻ
കല്യാൺ ആരാധകർ ഉയർത്തിയ ആരോപണം. നടനും ജനസേന പാർട്ടി സ്ഥാപകനുമായ
പവൻ കല്യാൺ ബഹുമാനം അർഹിക്കുന്ന വ്യക്തിയാണെന്നും ആരാധകർ
വ്യക്തമാക്കി.

പിന്നാലെ ക്ഷമ പറഞ്ഞ് അനുപയുടെ അടുത്ത ട്വീറ്റ് എത്തി. പവൻ കല്യാൺ
ഗാരുവിനോട് ഒരുപാട് ബഹുമാനവും സ്‌നേഹവും ഉണ്ടെന്ന് താരം ട്വിറ്ററിൽ
കുറിച്ചു. ബോളിവുഡ് ചിത്രം പിങ്കിന്റെ തെലുങ്ക് റീമേക്കാണ് പവൻ
കല്യാൺ കേന്ദ്ര കഥാപാത്രമായ വക്കീൽ സാബ്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: ANUPAMA PARAMESWARAN
KERALA KAUMUDI EPAPER
TRENDING IN CINEMA
VIDEOS
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.