SignIn
Kerala Kaumudi Online
Friday, 29 March 2024 1.35 PM IST

മതന്യൂനപക്ഷങ്ങൾ ഇടതുപക്ഷത്തോടൊപ്പം നിൽക്കുന്ന സാഹചര്യമാണോ നിലവിലുള്ളതെന്ന് ചോദ്യം; അക്കാര്യത്തിൽ സംശയമെന്തെന്ന് പിണറായി വിജയൻ

pinarayi-vijayan

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ മതന്യൂനപക്ഷങ്ങൾ ഇടതുപക്ഷത്തോടൊപ്പം നിൽക്കുന്ന സാഹചര്യമാണോ ഉണ്ടായതെന്ന മാദ്ധ്യമപ്രവർത്തകന്റെ ചോദ്യത്തിന് അക്കാര്യത്തിൽ സംശയം എന്താണെന്ന് പ്രതികരിച്ച് പിണറായി വിജയൻ. സംസ്ഥാനത്തെ മതനിരപേക്ഷ ചിന്താഗതിക്കാർ മതനിരപേക്ഷത സംരക്ഷിക്കപ്പെടണം എന്ന് ആഗ്രഹിക്കുന്നവരാണെന്നും നാടിന്റെ വികസന കാര്യങ്ങൾ കൃത്യമായി മുന്നോട്ട് പോകണമെന്ന് എല്ലാവരും ചിന്തിക്കുന്നുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

ഇവിടെ നടക്കുന്ന ക്ഷേമപ്രവർത്തനങ്ങൾ മുടക്കം കൂടാതെ തുടരണമെന്നും ജനങ്ങൾ ആഗ്രഹിക്കുന്നുണ്ട്. ഹിന്ദുവായാലും, ക്രിസ്ത്യാനിയായാലും മുസ്ലിം ആയാലുമെല്ലാം ഈ ചിന്താഗതിയുടെ ഭാഗമായിട്ടുള്ളവരാണ് സംസ്ഥാനത്തുള്ളത്.

ഏത് മതത്തിൽപ്പെട്ടയാളായാലും ഒരു മതത്തിലുമില്ലാത്തയാളായാലും ഇക്കാര്യത്തിൽ അവർ ഒരേ ചിന്താഗതിക്കാരാണ്. അതിന്റെ ഭാഗമായി ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ വലിയ തോതിൽ സഹായിക്കുകയും പിന്താങ്ങുകയും ചെയ്യുന്ന നില എല്ലാ വിഭാഗവും സ്വീകരിച്ചു എന്നതാണ് വസ്തുത. മുഖ്യമന്ത്രി പറഞ്ഞു.

തിരഞ്ഞെടുപ്പുകളിൽ യുഡിഎഫ് പിന്നോക്കം പോയാലും മുസ്ലിം ലീഗ് വിജയിച്ചുവരുന്ന ഒരു സാഹചര്യമായിരുന്നു കേരളത്തിൽ ഉള്ളതെന്നും എന്നാൽ ഇത്തവണ ന്യൂനപക്ഷങ്ങൾ എൽഡിഎഫിന് അനുകൂലമായി ചിന്തിച്ചു എന്ന് കരുതുന്നുണ്ടോ എന്നുമായിരുന്നു മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം. ഇത്തവണ ലീഗിന് ലഭിച്ച സീറ്റുകളും അവരുട വോട്ട് ശതമാനവും മുമ്പത്തേതിനേക്കാൾ കുറവായിരുന്നു എന്ന് ചൂണ്ടിക്കാട്ടിക്കൊണ്ടായിരുന്നു മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം.

content details: pinarayi vijayan answers questions about minorities supporting ldf.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PINARAYI VIJAYAN, KERALA, INDIA, CPM, MINORITIES, MUSLIMLEAGUE, ELECTIONS
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.