SignIn
Kerala Kaumudi Online
Friday, 18 June 2021 2.54 AM IST

കെ.സുധാകരനെ കെ.പി.സി.സി അദ്ധ്യക്ഷനാക്കണം, മുല്ലപ്പള്ളിയെ പുറത്താക്കണമെന്ന് ധർമ്മടത്തെ യുഡിഎഫ് സ്ഥാനാർത്ഥി

kk

തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പിൽ വൻപരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെ കോൺഗ്രസിൽ നേതൃമാറ്റത്തിനെ ചൊല്ലിയുള്ള പോര് കനക്കുന്നു.. മുല്ലപ്പള്ളി രാമചന്ദ്രന്‍ കെ.പി.സി.സി അധ്യക്ഷ സ്ഥാനം രാജിവെയ്ക്കണമെന്ന് ധര്‍മ്മടത്തെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി സി രഘുനാഥ് ആവശ്യപ്പെട്ടു. മുല്ലപ്പള്ളി കെ.പി.സി.സി അദ്ധ്യക്ഷ സ്ഥാനത്ത് ഇനിയും കടിച്ചുതൂങ്ങുന്നത് കോണ്‍​ഗ്രസിന് നാണക്കേടാണ്. രാജിവെച്ചില്ലെങ്കില്‍ മുല്ലപ്പള്ളിയെ പുറത്താക്കണമെന്നും കെ.സുധാകരനെ അദ്ധ്യക്ഷ സ്ഥാനത്തേക്ക് കൊണ്ടുവരണം എന്നും രഘുനാഥ് പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പിലെ കൂട്ടത്തോല്‍വിക്ക് പിന്നാലെ കെപിസിസിയില്‍ സമ്പൂര്‍ണ്ണ അഴിച്ചുപണി വേണമെന്ന ആവശ്യം കോണ്‍ഗ്രസ് കേന്ദ്രനേതൃത്വത്തിന് മേല്‍ ഒരു വിഭാ​ഗം ശക്തമാക്കുകയാണ്. മുല്ലപ്പള്ളിയെ മാറ്റി കെ സുധാകരനെയോ, കെ മുരളീധരനെയോ അദ്ധ്യക്ഷ സ്ഥാനത്തേക്ക് കൊണ്ടുവരണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്..

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: KERALA ELECTION, MULLAPPALLY RAMACHANDRAN, CONGRESS, KPCC
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.