കോട്ടയം: പൂഞ്ഞാറിൽ പരാജയപ്പെട്ട ജനപക്ഷം സ്ഥാനാർത്ഥി പി.സി. ജോർജിനെ ഭീഷണിപ്പെടുത്തി യുവാവ്. ഫേസ്ബുക്ക് വീഡിയോയിലൂടെയാണ് യുവാവിന്റെ ഭീഷണി. ഈരാറ്റുപേട്ട പരിസരത്ത് ജോർജിനെക്കണ്ടാൽ പേപ്പട്ടിയെ തല്ലുന്നതുപോലെ ഞങ്ങൾ തല്ലുമെന്ന് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോയിൽ പറയുന്നു.
ഒരു ഇലക്ഷന് ഒക്കെയാകുമ്പോള്‍ വിജയവും പരാജയവും ഒക്കെ സംഭവിക്കും. സ്വാഭാവികം. പക്ഷേ ഒരു ഈരാറ്റുപേട്ടക്കാരന്‍ എന്ന നിലയ്ക്ക് പി.സി. ജോര്‍ജിനോട് എനിക്ക് പറയാനുള്ളത് ഒറ്റ കാര്യമേ ഉള്ളൂ. ഒരു എം.എല്‍.എയെ തല്ലി എന്ന മോശപ്പേര് പേട്ടക്കാര്‍ക്ക് വരാതിരിക്കാന്‍ വേണ്ടി വെയ്റ്റ് ചെയ്തതാണ്. ഇനി ഈരാറ്റുപേട്ട പരിസരത്ത് നിന്നെ കണ്ടാല്‍ പേപ്പട്ടിയെ തല്ലുന്നത് പോലെ നിന്നെ ഞങ്ങള്‍ തല്ലും. പേപ്പട്ടിയെ തല്ലുന്നത് പൊലീ നിന്നെ തല്ലും. തല്ലും എന്നുപറഞ്ഞാ തല്ലും. എന്ന് യുവാവ് വീഡിയോയിൽ പറയുന്നു.
എന്നാൽ വീഡിയോയിൽ കാണുന്ന യുവാവ് ഈരാറ്റുപേട്ടക്കാരനാകാൻ സാദ്ധ്യതയില്ലെന്ന് പി.സി. ജോർജ് പ്രതികരിച്ചു. അയ്യാളെ ഞാൻ കണ്ടിട്ടില്ല. അവൻ പറയുന്നിടത്ത് ഞാൻ ചെല്ലാം, തന്റേടമുണ്ടെങ്കിൽ തല്ലട്ടെ. എസ്.ഡി.പി.ഐ എന്ന തീവ്രവാദ സംഘടന മനപൂർവ്വം മുസ്ലീം സമുദായത്തെ മുഴുവൻ ഞാൻ ചീത്ത പറഞ്ഞു എന്ന് കളളപ്രചരണം നടത്തി തനിക്കെതിരായി വോട്ടുചെയ്യിച്ചു എന്നും ജോർജ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |