ആലുവ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ കീഴ്മാട് ചേലച്ചുവട്ടിൽ വീട്ടിൽ അൻസാർ (44), പുളിയപ്പുള്ളിത്താഴത്ത് മുഹമ്മദ് ലാഹർ (19) എന്നിവരെ ആലുവ പൊലീസ് അറസ്റ്റ് ചെയ്തു. ഓട്ടോ ടാക്സി ഡ്രൈവറും പി.ഡി.പി പഞ്ചായത്ത് വൈസ് പ്രസിഡന്റുമാണ് അൻസാർ. പെൺകുട്ടിയുടെ കാമുകനാണ് മുഹമ്മദ് ലാഹർ. ആലുവയിലെ എയ്ഡഡ് സ്കൂളിൽ പത്താം ക്ളാസിൽ പഠിക്കുന്ന പെൺകുട്ടിയെയാണ് ഇരുവരും ലൈഗികമായി ദുരുപയോഗിച്ചത്. കുട്ടിയുടെ സ്വഭാവത്തിൽ മാറ്റം തോന്നിയ മാതാപിതാക്കൾ ചൈൽഡ് ലൈനിന്റെ സഹായത്തോടെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് വിവരം പുറത്തായത്. പ്രതികളെ ആലുവ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |