SignIn
Kerala Kaumudi Online
Wednesday, 24 April 2024 3.51 PM IST

ജോസ്​ കെ മാണിയും സ്റ്റീഫന്‍ ജോര്‍ജും തോറ്റാൽ പാതി മീശ വടിക്കുമെന്ന്​ പന്തയം​; ഒടുവിൽ വാക്കു​ പാലിച്ച് പൗലോസ് കടമ്പംകുഴി

jose-k-mani

കോട്ടയം: കേരള കോൺ​ഗ്രസ് എം ചെയർമാൻ ജോസ് കെ. മാണി തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിനു പിന്നാലെ തന്റെ പാതി മീശ വടിച്ച് കെ.ടി.യു.സി.എം കോട്ടയം ജില്ലാ പ്രസിഡന്റ് പൗലോസ് കടമ്പംകുഴി. പാലായിൽ ജോസും കടുതുരുത്തിയിൽ സ്റ്റീഫന്‍ ജോര്‍ജും വിജയിക്കുമെന്ന് പൗലോസ് സുഹൃത്തുക്കളുമായി പന്തയം വച്ചിരുന്നു. എന്നാൽ ഇരുവരും പരാജയപ്പെട്ടതോടെയാണ് അദ്ദേഹം പാതി മീശ വടിച്ചത്.

തിരഞ്ഞെടുപ്പില്‍ എന്റെ പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ. മാണിയും എന്റെ നിയോജകമണ്ഡലം സ്ഥാനാര്‍ത്ഥി സ്റ്റീഫന്‍ ജോര്‍ജും പരാജയപ്പെട്ടു. എന്റെ ഒരു സ്‌നേഹിതനുമായി ഇരുവരുടേയും വിജയം ഉറപ്പാണെന്ന് പറഞ്ഞ് ബെറ്റ് വെച്ചിരുന്നു. ഇവരുടെ പരാജയം ഉള്‍കൊണ്ട് കൊണ്ട് മീശ പാതി വടിച്ചു കളഞ്ഞിരിക്കുകയാണ്. ജീവിതത്തില്‍ ആദ്യമായി മീശവടിച്ചു. ഇതുകൊണ്ടാന്നും തളരില്ല. പരാജയം വിജയത്തിന്റെ മുന്നോടിയാണ്. ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രി പോലും പരാജയപ്പെട്ടിട്ടുണ്ട്. പൊതു പ്രവര്‍ത്തനത്തില്‍ സജീവമായി ഉണ്ടാകുമെന്നും പൗലോസ് പ്രതികരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KTUCM, JOSE K MANI, KERALA CONGRESS M, LDF, ELECTION, ELECTION2021, STEPHEN GEORGE, KADUTHURUTHI
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.