SignIn
Kerala Kaumudi Online
Wednesday, 23 June 2021 5.54 PM IST

സർക്കാരിനെ ജനങ്ങൾ കൈവെള്ളയിൽ ഉയർത്തിപ്പിടിച്ചു: വെള്ളാപ്പള്ളി

-vellappally-natesan

ആലപ്പുഴ: വിവാദങ്ങളുടെ ചുഴിയിൽ നിരവധി തവണ അകപ്പെട്ടെങ്കിലും, എൽ.ഡി.എഫ് സർക്കാരിനെ ജനങ്ങൾ കൈവിടാതെ കൈവെള്ളയിൽ ഉയർത്തിപ്പിടിച്ചെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽസെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ചേർത്തലയിൽ മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു.'സർക്കാരിന്റെ നന്മയുടെ വിജയമാണിത്. അന്നവും ക്ഷേമവും തന്ന് സഹായിച്ച സർക്കാരിന് അടിസ്ഥാനവർഗം നൽകിയ വിജയം കൂടിയാണിത്. ഇടതുപക്ഷ സർക്കാരെന്നാൽ പാവപ്പെട്ടവന്റെ സർക്കാരാണ്. നിരവധി എം.എൽ.എമാരെ മാറ്റിനിറുത്തി പുതുമുഖങ്ങളെ കൊണ്ടുവന്നപ്പോൾ എൽ.ഡി.എഫ് തോൽക്കുമെന്ന് പലരും കരുതി. എന്നാൽ, ഈ മാറ്റങ്ങൾ കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നു.

കുണ്ടറയിൽ മേഴ്സിക്കുട്ടി അമ്മയുടേത് അർഹതപ്പെട്ട പരാജയമാണ്. പേരു കൊണ്ട് മേഴ്സിയാണെങ്കിലും മേഴ്സില്ലാത്ത മന്ത്രിയായിരുന്നു അവർ. അക്കാര്യം പെരുമാറ്റത്തിൽ വ്യക്തമാണ്. അതുകൊണ്ടാണ് മുപ്പതി​നായി​രം വോട്ടി​ന് കഴി​ഞ്ഞ തവണ വി​ജയി​ച്ച മേഴ്സി​കുട്ടി​ അമ്മ ഇത്തവണ പരാജയപ്പെട്ടത്. അവർക്ക് ജനകീയ മുഖമി​ല്ല. ബൂർഷ്വാ മനോഭാവമാണുള്ളത്. കെ.ടി​.ജലീലി​ന്റെ ജയം സാങ്കേതി​കമാണ്. ചെറി​യ ഭൂരി​പക്ഷമാണുള്ളത്. ഉന്നത വി​ദ്യാഭ്യാസ മന്ത്രി​യായി​രുന്ന കാലത്ത് ജലീൽ മലപ്പുറത്തി​ന്റെ മന്ത്രി​ മാത്രമായി​രുന്നു. അതി​ന്റെ ദൈവശി​ക്ഷ ലഭി​ച്ചു. ഇരുവർക്കും ഷോക്ക്ട്രീറ്റ്മെന്റ് ലഭി​ച്ചത് സന്തോഷി​പ്പി​ക്കുന്നു.

എത്ര വയസായാലും കസേരയി​ൽ നി​ന്ന് മാറി​ല്ലെന്നത് അവകാശമാക്കി​യവർക്ക് ജനം കൊടുത്ത താക്കീതാണ് തി​രഞ്ഞെടുപ്പ് ഫലം. കോൺ​ഗ്രസി​ന്റേത് ദയനീയ പരാജയമാണ്. ആലപ്പുഴ ജി​ല്ലയി​ലെ തോൽവി​യി​ലും സന്തോഷമുണ്ട്. പല കോൺ​ഗ്രസുകാരെയും ഞാൻ അടുപ്പി​ക്കാറി​ല്ല. അവരെന്നെ ദ്രോഹിക്കാനും തകർക്കാനും ശ്രമി​ച്ചു. എന്നോട് ക്രൂരത കാണി​ച്ച ഒറ്റ കോൺ​ഗ്രസുകാരനും ആലപ്പുഴ നി​ന്ന് ജയി​ച്ചി​ട്ടി​ല്ല. ആക്ഷേപി​ച്ചും അധി​ക്ഷേപി​ച്ചും എന്റെ ചോരയ്‌ക്കു വേണ്ടി​ ദാഹി​ച്ചവരാണ് കോൺ​ഗ്രസുകാർ. എന്നാലും ദേശീയ പാർട്ടി​യായ കോൺ​ഗ്രസി​ന്റെ കേരളത്തി​ലെ അധഃപതനത്തി​ൽ ദുഃഖമുണ്ട്. ആർക്കും വേണ്ടാത്ത പാർട്ടി​യായി​ കോൺ​ഗ്രസ് മാറി​യതി​ൽ അവരുടെ നയത്തി​ന്റെ അഭാവമുണ്ട്. തെറ്റുതി​രുത്താൻ കോൺ​ഗ്രസ് തയ്യാറാവണം. കോൺഗ്രസ് അടി​സ്ഥാന വർഗക്കാരെയും ഈഴവരെയും അവഗണി​ക്കുന്നു. എന്നാൽ, ഇടതുപക്ഷം പി​ന്തുണ നൽകി​.തി​രഞ്ഞെടുപ്പി​ൽ ഈഴവരെ പരി​ഗണി​ക്കുകയും ജയി​പ്പി​ക്കുകയും ചെയ്‌തു'- വെള്ളാപ്പള്ളി പറഞ്ഞു.

സുകുമാരൻ നായരെന്നാൽ നന്ദികേടിന്റെ പര്യായം

ഞാൻ ഒരി​ക്കലും പി​ണറായി​ വി​ജയന്റെ ഒ‌ൗദാര്യത്തി​ന് പോയി​ട്ടി​ല്ല. എന്നാൽ, സുകുമാരൻ നായർ കയറി​യി​റങ്ങി​. എല്ലാം കഴി​ഞ്ഞി​ട്ട് അവർക്കി​ട്ട് കുത്തി​. 'ചങ്ങനാശേരി തമ്പ്രാൻ' സുകുമാരൻ നായരെന്നാൽ നന്ദി​കേടാണ്. എൻ.എസ്.എസിന്റെ പ്രസക്‌‌തി നഷ്‌ടമായി. തി​രഞ്ഞെടുപ്പി​ൽ പരാജയപ്പെട്ടെങ്കി​ലും കോൺ​ഗ്രസ് മുക്ത കേരളമെന്ന ലക്ഷ്യം ബി​.ജെ.പി​ കൈവരി​ച്ചു- വെള്ളാപ്പള്ളി പറഞ്ഞു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: ASSEMBLY POLLS, VELLAPPALLY
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.