SignIn
Kerala Kaumudi Online
Tuesday, 23 April 2024 12.28 PM IST

'മകളെ ഒരു മുസ്ലീമിന് വിവാഹം കഴിച്ചു കൊടുക്കുക വഴി തുടർഭരണത്തിന്റെ...'; തരംതാണ വിദ്വേഷ പരാമർശവുമായി ഹിന്ദു ഐക്യവേദി നേതാവ്

cm-pinarayi-vijayan

മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരെ വിവാദ പരാമർശവുമായി ഹിന്ദു ഐക്യവേദി നേതാവ് ആർ വി ബാബു. മുസ്ലിം സമുദായത്തിന്റെ വോട്ട് നേടുന്നതിന് വേണ്ടിയാണ്‌ പിണറായി വിജയൻ മകളെ മുസ്ലിം സമുദായത്തിലെ ഒരാൾക്ക് വിവാഹം കഴിച്ചുകൊടുത്തതെന്നാണ് ബാബുവിന്റെ പരാമർശം. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് വിവാദ പരാമർശം. ഇങ്ങനെ ചെയ്യുന്നത് വഴി തുടർഭരണത്തിന്റെ അക്കൗണ്ടിലേക്ക് ഒരു സമുദായത്തിന്റെ വോട്ട് ഫിക്സഡ് ഡെപ്പോസിറ്റായെന്നും ഹിന്ദു ഐക്യവേദി നേതാവ് കുറിപ്പിൽ പറയുന്നുണ്ട്.

കുറിപ്പ് ചുവടെ:

'CAA ഒരു കാരണവശാലും നടപ്പാക്കില്ല. കേരളത്തിൽ മുസ്ലീങ്ങൾക്ക് വേണ്ടിയുള്ള കോൺസൻട്രേഷൻ ക്യാമ്പുകൾ തുറക്കില്ല. പിന്നെ അയോദ്ധ്യ , ഗുജറാത്ത് , ശൂലം, ഗർഭിണി,പശു, ആൾക്കൂട്ടക്കൊലപാതകം തുടങ്ങിയ ചേരുവകൾ ആവശ്യം പോലെ സമാസമം ചേർത്ത് ആവർത്തിച്ച് പ്രചരിപ്പിച്ചപ്പോൾ കേരളത്തിലെ മുസ്ലീം സമുദായത്തിലെ ഒരു വലിയ വിഭാഗത്തിന് പിണറായി വിജയൻ അവരുടെ മദ്നിയോ സക്കീർ നായിക്കോ ആയി മാറി.

rv-babu

ഇതൊന്നും കൂടാതെ മുസ്ലിം സമുദായത്തിന്റെ ഹൃദയത്തെ സ്വാധീനിച്ച ഏറ്റവും ശ്രദ്ധാർഹമായ ഒരു കാര്യമായിരുന്നു മകളുടെ വിവാഹം. മകളെ ഒരു മുസ്ലീമിന് വിവാഹം കഴിച്ചു കൊടുക്കുക വഴി തുടർഭരണത്തിന്റെ അക്കൗണ്ടിലേക്ക് ഒരു സമുദായത്തിന്റെ വോട്ട് Fixed deposit ആയി പകരം ലഭിക്കുമെന്നറിയാവുന്ന രാഷ്ട്രീയ നേതാവ് തന്നെയാണ് പിണറായി വിജയൻ. അത് ഫലം കണ്ടു. പച്ച വിപ്ലവാഭിവാദ്യങ്ങൾ സഖാവെ...'

content details: hindu ikyavedi leader rv babu makes cheap remark against pinarayi vijayan and his family.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: HINDU IKYAVEDY, KERALA, INDIA, BJP, CHEAP REMARK, CM PINARAYI VIJAYAN, FACEBOOK
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.