SignIn
Kerala Kaumudi Online
Friday, 19 April 2024 8.24 AM IST

എവറസ്റ്റ് കാൽകീഴിലൊതുക്കി ജിതിൻ

pic

കോതമംഗലം: ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്‌നം സാക്ഷാത്കരിച്ച് നാടിന്റെ അഭിമാനമായി മാറിയിരിക്കുകയാണ് കോതമംഗലം സ്വദേശി ജിതിൻ. ഏഴുവയസ്മുതൽ ഹൃദയത്തിൽ കൊണ്ടു നടന്ന സ്പപനങ്ങളിൽ ഒന്നായിരുന്നു മഞ്ഞുമൂടിയ എവറസ്റ്റ് കീഴടക്കുകയെന്നത്. മുപ്പത്തിയൊന്നാം വയസിൽ അതു സ്വന്തമാക്കുകയും ചെയ്തു. 2021 ഏപ്രിൽ 24 നാണ് ജിതിൻ സ്വപ്‌നം കൈയ്യെത്തിപിടിച്ചത്. ചെറുപ്പം മുതൽ സാഹസിക വിനോദങ്ങളോട് കൂട്ടുകൂടിയിരുന്ന ജിതിൻ കൃത്യവും ചിട്ടയുമായ തന്റെ ജീവിത ശൈലിയിലൂടെയാണ് മനസിനേയും ശരീരത്തേയും കൊടുമുടി കയറ്റത്തിനായി പാകപ്പെടുത്തിയത്. സാഹസിക വിനോദങ്ങളിൽ തൽപരനായ ജിതിൻ മാരത്തൻ, അൾട്രാ മാരത്തൻ റണ്ണറും കൂടിയാണ്. കർണാടകയിലെ മലനാട് അൾട്രാമാരത്തൺ, വാഗമൺ അൾട്രാ മാരത്തൺ, കൊങ്കൺ അൾട്രാ മാരത്തൺ തുങ്ങി നിരവധി മാരത്തണുകൾ ജിതിൻ പൂർത്തിയാക്കിയിട്ടുണ്ട്. കൊച്ചിയിലെ കോഗ്നിസന്റിൽ സോഫ്റ്റ്‌വെയർ എൻജിനീയറാണ് ജിതിൻ. വീട്ടുകാരും കൂട്ടുകാരും നാട്ടുകാരും ഭാര്യ മെറിനുമാണ് തന്റെ സ്വപ്‌നത്തിലേക്കുള്ള യാത്രയിൽ ഊർജമായതെന്ന് ജിതിൻ പറയുന്നു. പോളും ബീനയുമാണ് മാതാപിതാക്കൾ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, TREKKING
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.