SignIn
Kerala Kaumudi Online
Friday, 29 March 2024 8.46 PM IST

സ്വർണമോതിരം വാങ്ങാൻ സൂക്ഷിച്ചിരുന്ന പണം വാക്‌സിൻ ചലഞ്ചിന് നൽകി ആറു വയസുകാരി

ഉടുമ്പൻചോല: സ്വർണമോതിരം വാങ്ങാൻ സൂക്ഷിച്ചിരുന്ന സമ്പാദ്യം ആറുവയസുകാരി മുഖ്യമന്ത്രിയുടെ വാക്‌സിൻ ചലഞ്ചിലേക്ക് സംഭാവന ചെയ്തു. ഉടുമ്പൻചോല ഇടിയാനയിൽ പ്രിൻസ് -യമുന ദമ്പതികളുടെ മകൾ ദിയയാണ് ഒരുവർഷമായി മോതിരം വാങ്ങാനായി കുടുക്കയിൽ സൂക്ഷിച്ചിരുന്ന പണം ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്.
ദിയ നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലെത്തി എസ്‌ഐ എ.കെ. സുധീറിന് കുടുക്ക കൈമാറി. പൊലീസുകാരും ദിയയും ചേർന്ന് പണം ഉടുമ്പൻചോല തഹസിൽദാർക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാനായി കൊടുത്തു. കുടുക്കയിൽ ഒരുവർഷത്തെ ദിയയുടെ സമ്പാദ്യമായി 1,734 രൂപയുണ്ടായിരുന്നു.
പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയതായി ഉടുമ്പൻചോല തഹസിൽദാർ പറഞ്ഞു. പണം സൂക്ഷിക്കാൻ കഴിഞ്ഞ ലോക് ഡൗൺ കാലത്ത് ദിയക്ക് അപ്പൂപ്പൻ സമ്മാനിച്ചതാണ് ചെറിയ കുടുക്ക.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, IDUKKI
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.