SignIn
Kerala Kaumudi Online
Tuesday, 23 April 2024 9.36 PM IST

കയറ്റുമതിയിൽ മുന്നേറ്റം; വ്യാപാരക്കമ്മിയിൽ ആശങ്ക

exports

ന്യൂഡൽഹി: വിദേശത്തുനിന്നുള്ള ഓർഡറുകൾ വർദ്ധിച്ചതോടെ, ഇന്ത്യയിൽ നിന്നുള്ള കയറ്റുമതി കഴിഞ്ഞമാസം 197.03 ശതമാനം മുന്നേറി 3,021 കോടി ഡോളറിലെത്തി. ദേശീയ ലോക്ക്ഡൗൺ നിലനിന്ന 2020 ഏപ്രിലിൽ വരുമാനം ആയിരം കോടി ഡോളറായിരുന്നു. 2019 ഏപ്രിലിലെ വരുമാനത്തേക്കാൾ 16.03 ശതമാനം വർദ്ധനയും കഴിഞ്ഞമാസം കയറ്റുമതിയിലുണ്ടായി.

അതേസമയം, ഇറക്കുമതിയും 165.99 ശതമാനമെന്ന മികച്ച വളർച്ച കുറിച്ചതിനാൽ കഴിഞ്ഞമാസം വ്യാപാരക്കമ്മി കുതിച്ചുയർന്നു. 4,545 കോടി ഡോളറാണ് കഴിഞ്ഞമാസത്തെ ഇറക്കുമതിച്ചെലവ്. 2020 ഏപ്രിലിൽ ഇത് 1,710 കോടി ഡോളർ ആയിരുന്നു. ഇതോടെ ഇറക്കുമതിച്ചെലവും കയറ്റുമതി വരുമാനവും തമ്മിലെ അന്തരമായ വ്യാപാരക്കമ്മി 1,524 കോടി ഡോളറിലെത്തി. കഴിഞ്ഞവർഷം ഏപ്രിലിനേക്കാൾ 120.34 ശതമാനം അധികമാണിത്. കഴിഞ്ഞമാസത്തെ ഇറക്കുമതി 2019 ഏപ്രിലിനേക്കാൾ 7.2 ശതമാനം കൂടുതലാണെന്ന് കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രാലയം വ്യക്തമാക്കി.

കഴിഞ്ഞമാസം പെട്രോളിയം ഇതര ഉത്‌പന്ന കയറ്റുമതി 2020 ഏപ്രിലിനേക്കാൾ ഇരട്ടിയോളം ഉയർന്ന് 2,685 കോടി ഡോളറായി. 2019 ഏപ്രിലിലെ 2,248 കോടി ഡോളറിനെ അപേക്ഷിച്ച് 19.44 ശതമാനമാണ് വർദ്ധന. ക്രൂഡോയിൽ ഇറക്കുമതി 132.26 ശതമാനം ഉയർന്ന് 1,080 കോടി ഡോളറിലെത്തി. ക്രൂഡോയിൽ ഇതര ഉത്‌പന്ന ഇറക്കുമതിച്ചെലവ് 3,465 കോടി ഡോളറാണ്; വർദ്ധന 178.6 കോടി ഡോളർ.

മുന്നേറിയവർ

(കഴിഞ്ഞമാസം മികച്ച കയറ്റുമതി നേട്ടം കുറിച്ച പ്രധാന മേഖലകൾ)

ജെം ആൻഡ് ജുവലറി : 9,158.63%

ചണ ഉത്‌പന്നങ്ങൾ : 1,556.39%

കാർപ്പറ്റ് : 1,351.48%

ലെതർ : 1,168.96%

റെഡിമെയ്‌ഡ് വസ്‌ത്രം : 920.52%

കോട്ടൺ : 616.6%

ഇലക്‌ട്രോണിക്‌സ് : 362.86%

എൻജിനിയറിംഗ് ഉത്പന്നം : 234.63%

പുകയില : 183.86%

ഇരുമ്പയിര് : 175.15%

പെട്രോളിയം ഉത്‌പന്നം : 171.11%

സ്വർണത്തിന് പ്രിയം

കഴിഞ്ഞമാസം സ്വർണം ഇറക്കുമതി 2020 ഏപ്രിലിലെ 28.3 ലക്ഷം ഡോളറിൽ നിന്നുയർന്ന് 612 കോടി ഡോളറിലെത്തി. 2019 ഏപ്രിലിനെ അപേക്ഷിച്ച് വളർച്ച 54 ശതമാനമാണ്. 102.58 ടണ്ണാണ് കഴിഞ്ഞമാസത്തെ ഇറക്കുമതി. ഇതിൽ 40-45 ടണ്ണും വാങ്ങിയത് റിസർവ് ബാങ്കാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, EXPORTS, IMPORTS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.