SignIn
Kerala Kaumudi Online
Friday, 19 April 2024 9.23 PM IST

കൊവിഡ് രോഗികളേറുന്നു: കരുതലൊരുക്കാൻ ആരോഗ്യ വകുപ്പ് രംഗത്ത്

covid

തൃശൂർ: കൊവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയർന്ന സാഹചര്യത്തിൽ അവരെ ശുശ്രൂഷിക്കാൻ കൂടുതൽ കരുതലൊരുക്കാൻ ആരോഗ്യ വകുപ്പ് രംഗത്തെത്തി. മേയ് രണ്ടിലെ കണക്കുകൾ പ്രകാരം ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 25,738 ആണ്.

തൃശൂർ സ്വദേശികളായ 123 പേർ മറ്റ് ജില്ലകളിലും ചികിത്സയിൽ കഴിയുന്നുണ്ട്. ഈ സാഹചര്യത്തിലാണ് കൊവിഡ് രോഗികളെ ശുശ്രൂഷിക്കുന്നതിന് കൂടുതൽ സംവിധാനമൊരുക്കാൻ ആരോഗ്യവകുപ്പ് ആലോചിക്കുന്നത്. വീടുകളിൽ കഴിയാനാകാത്ത രോഗികൾക്കായി കൂടുതൽ ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളും എല്ലാ പഞ്ചായത്തുകളിലും ഡൊമിസിലിയറി കെയർ സെന്ററുകളും തുടങ്ങാനാണ് ആരോഗ്യവകുപ്പ് ആലോചന.

കൊവിഡിന്റെ ആദ്യ വ്യാപന വേളയിൽ ജില്ലയിൽ ഫസ്റ്റ് ലൈൻ, സെക്കൻഡ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകൾ, ഡൊമിസിലിയറി കെയർ സെന്റർ എന്നിവയ്ക്കായി ഏറ്റെടുത്തിരുന്ന മുഴുവൻ കെട്ടിടങ്ങളും വീണ്ടും ഏറ്റെടുക്കാൻ അതത് താലൂക്കുകളിലെ തഹസിൽദാർമാരെ ദുരന്ത നിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ കളക്ടർ എസ്. ഷാനവാസ് ചുമതലപ്പെടുത്തിയിട്ടുണ്ട്.

ഇതിന് പുറമെ സർക്കാർ, സ്വകാര്യ ആശുപത്രികളിലെ 50 ശതമാനം കിടക്കകളും അടിയന്തരമായി കൊവിഡ് ചികിത്സയ്ക്കായി മാറ്റിവെയ്ക്കണമെന്ന നിർദ്ദേശവും നൽകിയിട്ടുണ്ട്. ഗവ. മെഡിക്കൽ കോളേജ്, ജനറൽ ആശുപത്രികൾ, താലൂക്ക് ആശുപത്രികൾ, ജില്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജുകൾ, സ്വകാര്യ ആശുപത്രികൾ എന്നിവിടങ്ങളിൽ നിലവിലുള്ള കൊവിഡ് കിടക്കകളുടെ എണ്ണം 50 ശതമാനമാക്കി വർദ്ധിപ്പിക്കണം.

കൊവിഡ് ഐ.സി.യു, വെന്റിലേറ്റർ സൗകര്യവും കൂട്ടണം. ചികിത്സയ്ക്കായി ഓക്‌സിജൻ സമയബന്ധിതമായി വിതരണം ചെയ്യാൻ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് ഓക്‌സിജൻ ടാങ്ക് സംവിധാനം ഏർപ്പെടുത്താനും ഇതിൽ ദിവസവും ഓക്‌സിജൻ നിറയ്ക്കാനും നടപടി സ്വീകരിക്കാൻ ബന്ധപ്പെട്ടവരോട് കളക്ടർ നിർദ്ദേശിച്ചിട്ടുണ്ട്. ജില്ലയിൽ 100 ൽ താഴെയെത്തിയിരുന്ന പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണമാണ് രണ്ടാം തരംഗത്തിൽ കുത്തനെ ഉയർന്നത്. ആദ്യം 500 ൽ താഴെയായിരുന്ന രോഗികളുടെ എണ്ണം പിന്നീട് ആയിരമായും രണ്ടായിരമായും മൂവായിരമായും കുത്തനെ ഉയരുകയായിരുന്നു.

മേയ് 2 ഞായറാഴ്ച 3942 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 1242 പേർ രോഗമുക്തരായി. ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക് 33.01 ശതമാനമാണ് രേഖപ്പെടുത്തിയത്. ഇനിയുള്ള ദിവസങ്ങളിൽ രോഗവ്യാപനം കൂടുമെന്നും കൊവിഡ് പാരമ്യത്തിലെത്തുമെന്നുമാണ് ആരോഗ്യ വകുപ്പിന്റെ നിഗമനം.

പ്രതിദിന കൊവിഡ് രോഗികളുടെ കണക്ക്

മേയ് 1


4070 രോഗികൾ
ടെസ്റ്റ് പൊസിറ്റിവിറ്റി 28.82 %

ഏപ്രിൽ 30


4281 രോഗികൾ
ടെസ്റ്റ് പൊസിറ്റിവിറ്റി 28.32 %

ഏപ്രിൽ 29


3954 രോഗികൾ
ടെസ്റ്റ് പൊസിറ്റിവിറ്റി 26.85 %

ഏപ്രിൽ 28


4107 രോഗികൾ
ടെസ്റ്റ് പൊസിറ്റിവിറ്റി 32.66 %.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.