SignIn
Kerala Kaumudi Online
Tuesday, 23 April 2024 8.09 PM IST

90 മണ്ഡലങ്ങളിൽ ബി.ജെ.പി വോട്ടുകൾ യു.ഡി.എഫിന് വിറ്റു : മുഖ്യമന്ത്രി

pinarayi-vijayan

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ 90 മണ്ഡലങ്ങളിൽ ബി.ജെ.പി യു.ഡി.എഫിന് വോട്ട് കച്ചവടം നടത്തിയതായി മുഖ്യമന്ത്രി പിണറായി വിജയൻ ആരോപിച്ചു.വോട്ടെണ്ണുന്നതിന്റെ അവസാന നിമിഷം വരെ തങ്ങൾ ജയിക്കുമെന്ന് യു.ഡി.എഫ് നേതാക്കൾ ആത്മവിശ്വാസം പ്രകടിപ്പിച്ചത് അതുകൊണ്ടാണെന്നും പത്രപ്രവർത്തക യൂണിയൻെറ മീറ്റ് ദ പ്രസ്സ് പരിപാടിയിൽ അദ്ദേഹം പറഞ്ഞു.

എൽ.ഡി.എഫിനെ അട്ടിമറിക്കാൻ കച്ചവടത്തിലൂടെ കഴിയുമെന്ന് യു.ഡി.എഫ് കണക്കാക്കി. കേരളത്തിൽ അടിവച്ചടി വച്ച് തങ്ങൾ മുന്നേറുകയാണെന്നാണ് ബി.ജെ.പി നേതാക്കൾ പറയുന്നത്. പ്രചാരണത്തിന് ദേശീയ നേതാക്കളടക്കം വന്നു. ഇഷ്ടം പോലെ പണം ചെലവഴിച്ചു. എന്നാൽ 90 മണ്ഡലങ്ങളിൽ ബി.ജെ.പിക്ക് വോട്ട് കുറഞ്ഞു. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പുമായി താരത്മ്യം ചെയ്യുമ്പോൾ ഭീമമായ രീതിയിലാണ് ബി.ജെ.പിക്ക് വോട്ട് കുറഞ്ഞത്. പുതിയ വോട്ടുകളുടെ വർദ്ധനവിന് ആനുപാതികമായ വോട്ട് എല്ലാ പാർട്ടിക്കും കിട്ടേണ്ടതാണ്. എന്തേ ബി.ജെ.പിക്ക് കിട്ടിയില്ല. തങ്ങൾ ശക്തിപ്പെടുകയാണെന്ന് പറയുന്നവർക്ക് എന്തുകൊണ്ട് ആ ശക്തി യാഥാർത്ഥ്യത്തിൽ കൊണ്ടുവരാനായില്ല. ഇത്ര വലിയ വോട്ട് ചോർച്ച ബി.ജെ.പിക്ക് മുമ്പുണ്ടായിട്ടില്ല. അല്ലായിരുന്നെങ്കിൽ യു.ഡി.എഫിൻെറ പതനം ഇതിലും വലുതാകുമായിരുന്നു.

രാജ്യം ഭരിക്കുന്ന പാർട്ടിയാണ് വോട്ട് കച്ചവടം നടത്തുന്നത്. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമെല്ലാം വന്ന് പ്രചാരണം നടത്തിയ തിരഞ്ഞെടുപ്പാണിത്. പാർട്ടിയെ കാണിച്ച് കാശ് വാങ്ങുന്ന രീതി ശരിയല്ല- മുഖ്യമന്ത്രി പറഞ്ഞു.

വോട്ട് കച്ചവടം

നടന്ന മണ്ഡലങ്ങൾ

കാസർകോട്- 2,കണ്ണൂർ- 5,വയനാട് -2,കോഴിക്കോട് -9,മലപ്പുറം -9,പാലക്കാട് -5,തൃശൂർ -6,

എറണാകുളം -12,ഇടുക്കി -5, ആലപ്പുഴ- 6, കോട്ടയം- 9, പത്തനംതിട്ട -5, കൊല്ലം- 5, തിരുവനന്തപുരം -10

ബി.ജെ.പിക്ക്

കിട്ടിയ വോട്ട്

2016ൽ -3020670

2021ൽ - 2592139

കുറവ് -428531

ബി.ജെ.പിക്ക് ജില്ലകളിൽ

കുറഞ്ഞ വോട്ട്

കണ്ണൂർ -24746, കോഴിക്കോട്- 15821, വയനാട് -13895, മലപ്പുറം -23231, തൃശൂർ -37438, എറണാകുളം -74248, ഇടുക്കി- 54589, കോട്ടയം -86184, ആലപ്പുഴ -42355, പത്തനംതിട്ട -12747, കൊല്ലം -12488,

തിരുവനന്തപുരം -44453

യു.ഡി.എഫിന്

കിട്ടിയ വോട്ട്

2016 ൽ - 38.79%

2021 ൽ - 39.40%

ബി.ജെ.പിക്ക്

കിട്ടിയത്

2016 ൽ - 15.01%

2021 ൽ -12.4%

വോട്ട് കച്ചവടവും

വിജയവും

 സുൽത്താൻ ബത്തേരിയിൽ 2016 നേക്കാൾ ബി.ജെ.പിക്ക് 12458 വോട്ട് കുറഞ്ഞു. 11822 വോട്ടിന് യു.ഡി.എഫ് വിജയിച്ചു.

 പെരുമ്പാവൂരിൽ ബി.ജെ.പിക്ക് കുറഞ്ഞത് 4596 വോട്ട് യു.ഡി.എഫ് ജയം 2889 വോട്ടിന്. ₹കുണ്ടറയിൽ ബി.ജെ.പിക്ക് കുറഞ്ഞത് 14160 വോട്ട് യു.ഡി.എഫ് ജയം 4454 വോട്ടിന്. ₹തൃപ്പൂണിത്തുറയിൽ ബി.ജെ.പിക്ക് കുറഞ്ഞത് 6087. യു.ഡി.എഫ് ജയം 992 വോട്ടിന്. ₹ചാലക്കുടിയിൽ ബി.ജെ.പിക്ക് കുറഞ്ഞത് 8928, യു.ഡി.എഫ് ജയം 1057 വോട്ടിന്

 കോവളത്ത് ബി.ജെ.പിക്ക് കുറഞ്ഞത് 12323 വോട്ട്.. യു.ഡി.എഫ് ജയം 11562 വോട്ടിന്

 കടുത്തുരുത്തിയിൽ ബി.ജെ.പിക്ക് കുറഞ്ഞത് 5866 വോട്ട്. യു.ഡി.എഫ് ജയം 4281 വോട്ടിന്. ₹പാലായിൽ ബി.ജെ.പിക്ക് കുറഞ്ഞത് 13852 വോട്ട്.യു.ഡി.എഫ് ജയം 15386 വോട്ടിന്

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PINARAYI VIJAYAN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.