താമരശ്ശേരി: താമരശ്ശേരി റെയ്ഞ്ചിലെ ചിപ്പിലിത്തോട് വനത്തിൽ കയറി കാട്ടുപന്നിയെ വേട്ടയാടിയ ചന്ദ്രൻ (52 ) കാട്ടിലേടത്ത് മീന്മുട്ടി, എന്നയാളെ കോടഞ്ചേരിയിൽ നാടൻ തോക്കും തിരകളും കാട്ടിറച്ചിയുമടക്കം പിടിയിലായി. വന്യമൃഗങ്ങളെ വേട്ടയാടി കാട്ടിറച്ചി വിൽപന നടത്തുന്ന സംഘത്തിൽ ഉൾപ്പെട്ട ആളാണ് പ്രതി. സംഘത്തിൽ ഇനിയും പ്രതികൾ ഉണ്ടെന്ന് താമരശ്ശേരി റെയിഞ്ച് ഓഫീസർ എം.കെ.രാജീവ്കുമാർ അറിയിച്ചു. പ്രതിയെ താമരശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്രേറ്റ് കോടതി കോടതി റിമാൻഡ് ചെയ്തു സബ് ജയിലിലേക്ക് അയച്ചു.സെക്ഷൻ ഫോറസ്റ്റ് ഓഫീസർ പ്രസന്നകുമാർ, ബാലകൃഷ്ണൻ, എ.ആനന്ദരാജ്, പി.ബഷീർ, അപർണ ആനന്ദ്, ഉമ്മുഷബീബ, ഉണ്ണികൃഷ്ണൻ ,ബിനീഷ് എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |