കുവൈത്ത് സിറ്റി: ഇന്ത്യയിൽ കൊവിഡ് രോഗികളുടെ എണ്ണം അനുനിമിഷം കുതിച്ചുയരുന്ന സാഹചര്യത്തിൽ ഇന്ത്യയിലേക്ക് നേരിട്ടുള്ള യാത്റാവിമാനങ്ങൾ നിർത്തി കുവൈറ്റ്. ഇതു സംബന്ധിച്ച സർക്കുലർ ആരോഗ്യ മന്ത്റാലയവും കൊവിഡ് എമർജൻസി കമ്മിറ്റിയും നിർദേശിച്ചതനുസരിച്ച് വ്യോമയാന വകുപ്പ് അധികൃതർ വിമാനക്കമ്പനികൾക്ക് കൈമാറി. കുവൈത്തിൽനിന്ന് അവധിക്ക് നാട്ടിൽ പോകാൻ ഇരിക്കുന്ന ഇന്ത്യൻ പ്റവാസികൾക്ക് തിരിച്ചടിയാണ് തീരുമാനം. കാർഗോ വിമാനങ്ങൾക്ക് വിലക്കില്ല. ഇന്ത്യയിൽനിന്ന് കുവൈത്തിലേക്കുള്ള യാത്റാവിമാനങ്ങൾക്ക് നേരത്തേ തന്നെ യാത്റാ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.കുവൈറ്റിലേക്ക് വിദേശികൾക്ക് പ്റവേശന വിലക്ക് പ്റാബല്യത്തിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |