SignIn
Kerala Kaumudi Online
Thursday, 25 April 2024 10.17 AM IST

രാജ്യത്തെത്തുന്നവർക്ക് കൊവിഡ് ഇൻഷുറൻസ് നിർബന്ധമാക്കി സൗദി

fgff

റിയാദ്: സൗദിയിൽഉംറ തീർഥാടനത്തിനും സന്ദർശക വിസയിലും എത്തുന്നവർ തങ്ങളുടെ ട്രാവൽ ഇൻഷുറൻസിൽ കൊവിഡ് കവറേജ് കൂടി ഉൾപ്പെടുത്തണമെന്ന് സൗദി അധികൃതർ വ്യക്തമാക്കി. സൗദി സെൻട്രൽ ബാങ്കും കൗൺസിൽ ഓഫ് കോഓപ്പറേറ്റീവ് ഹെൽത്ത് ഇൻഷുറൻസുമാണ് ഇതുമായി ബന്ധപ്പെട്ട നിബന്ധന മുന്നോട്ടുവച്ചത്. നിലവിലുള്ള ഇൻഷുറൻസ് പോളിസി ഫോർമാറ്റിൽ മാറ്റം വരുത്തി കൊവിഡ് ബാധമൂലമുണ്ടാവുന്ന അപകടങ്ങൾ കൂടി ഉൾപ്പെടുത്തേണ്ടതുണ്ട്. സൗദിയിൽ വിവിധ ആവശ്യങ്ങൾക്കായി എത്തുന്നവർക്ക് രാജ്യത്ത് വെച്ച് കൊവിഡ് പിടിപെടുകയാണെങ്കിൽ ആവശ്യമായ ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് നടപടി. അതോടൊപ്പം രാജ്യത്ത് മതിയായ ചികിൽസാ സേവനങ്ങൾ ലഭ്യമാക്കുന്നതിനും ഇത് സഹായിക്കും.
രാജ്യത്ത് വെച്ച് കൊവിഡ് ബാധയുണ്ടാവുകയാണെങ്കിൽ ചികിൽസയ്ക്കാവശ്യമായ ചെലവുകൾ, ക്വാറന്റൈൻ ആവശ്യമായ കേസുകളിൽ അതിനുള്ള ചെലവുകൾ, അടിയന്തര ഘട്ടങ്ങളിൽ സ്വന്തം നാട്ടിലേക്ക് കൊണ്ടുപോവുന്നതിനുള്ള ചെലവുകൾ തുടങ്ങിയ ആനുകൂല്യങ്ങളാണ് ഇൻഷുറൻസ് കവറേജിലൂടെ ലഭ്യമാക്കുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.