ബെയ്ജിംഗ് : ലോകരാജ്യങ്ങൾ കൊവിഡിന്റെ രണ്ടാം തരംഗത്തിനെതിരെ പോരാടുമ്പോൾ ഇന്ത്യയിലെ കൊവിഡ് ദുരന്തത്തെ പരിഹസിച്ച് ചൈന.ചൈനീസ് സർക്കാരുമായിഏറ്റവും അടുത്ത ബന്ധമുള്ള സിനാ വീബോഎന്ന സോഷ്യൽമീഡിയാ അക്കൗണ്ടിലൂടെയാണ് ഇന്ത്യക്കെതിരെയുള്ള വിവാദ പോസ്റ്റ് പ്രത്യക്ഷമായത്. ചൈന അടുത്തിടെ വിക്ഷേപിച്ച റോക്കറ്റിന്റെ ചിത്രവും ഇന്ത്യയിൽ ചിത കത്തുന്ന ചിത്രവുമാണ് അക്കൗണ്ടിൽ പോസ്റ്റ് ചെയ്തത്. ചൈന തീ കത്തിക്കുന്നു, ഇന്ത്യയും കത്തിക്കുന്നു' എന്ന കുറിപ്പോടെയാണ് പോസ്റ്റ്. തുടർന്ന് സമൂഹമാദ്ധ്യമങ്ങളിൽ ഇതിനെതിരെ പ്രതിഷേധം ശക്തമായതോടെ പോസ്റ്റ് പിൻവലിക്കുകയുംചെയ്തു.
ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ സെൻട്രൽ പൊളിറ്റിക്കൽ ആന്റ് ലീഗൽ അഫയേഴ്സ് കമ്മീഷന്റെ നിയന്ത്രണത്തിലുള്ള 15 മില്യൺ ഫോളോവേഴ്സുള്ള അക്കൗണ്ടിലാണ് ചിത്രം ഉൾപ്പെടെയുള്ള പോസ്റ്റ് .
എന്നാൽ പോസ്റ്റിനെതിരെ ചൈനീസ് മാദ്ധ്യമങ്ങളിൽ നിന്ന് തന്നെ വിമർശനം ഉയർന്നതോടെ ഉയർന്നതോടെ പോസ്റ്റ് ഡിലീറ്റ് ചെയ്യുകയായിരുന്നു. ചൈനയിലെ ചൈനങ്ങളും സർക്കാരും ഇന്ത്യക്കൊപ്പമുണ്ടെന്നും ഇപ്പോൾ നൽകുന്ന സഹായത്തോടൊപ്പം വരും ദിവസങ്ങളിലും ഇന്ത്യക്ക് ആവശ്യമായ സഹായം എത്തിക്കുന്നതിൽ വ്യാപൃതരാണ് തങ്ങളെന്നും ചൈനീസ് വിദേശകാര്യ വക്താവ് പ്രതികരിച്ചു. എന്നാൽസംഭവത്തെക്കുറിച്ച് ഔദ്യോഗികമായിചൈനീസ് സർക്കാർ പ്രതികരിച്ചിട്ടില്ല.
2019 ഡിസംബറിൽ ചൈനയിലെ വുഹാനിൽ നിന്ന് ഉത്ഭവിച്ചകൊവിഡ് ലോകരാജ്യങ്ങളിലേക്ക് അതിവേഗം പടർന്നു പിടിക്കുകയാണുണ്ടായത്. ഇതിന്റെ പേരിൽ ചൈന പലവട്ടം പ്രതിക്കൂട്ടിലാവുകയും ചെയ്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |