SignIn
Kerala Kaumudi Online
Tuesday, 18 May 2021 3.23 PM IST

രജിസ്‌ട്രേഷൻ കഴിഞ്ഞാൽ പണം നൽകാമെന്ന് പറഞ്ഞ് വസ്തു എഴുതി വാങ്ങിച്ചു, എട്ടുവർഷം നടത്തിച്ചു, വസ്തുവാങ്ങിയ ആളിന്റെ വീടിന് മുന്നിൽ ഗൃഹനാഥൻ വിഷംകഴിച്ച് മരിച്ചു 

suicide-

പോത്തൻകോട് : കബളിപ്പിക്കപ്പെട്ട ഭൂ ഉടമ, വസ്തുവാങ്ങിയ ആളിന്റെ വീടിന് മുന്നിൽ വിഷംകഴിച്ച് മരിച്ചു. കാട്ടായിക്കോണം ചന്തവിള രാഹുൽ നിവാസിൽ രാമചന്ദ്രൻ (55 ) ആണ് ആത്മഹത്യചെയ്തത്. ഇക്കഴിഞ്ഞ 29 നാണ് വിഷം കഴിച്ചത്. പിറ്റേന്നു പുലർച്ചെ മരിച്ചു. രാമചന്ദ്രന്റെ ചന്തവിളയിലെ വസ്തു എട്ടുവർഷം മുമ്പാണ് മുട്ടട സ്വദേശിക്ക് വിലയാധാരമായി പ്രമാണം ചെയ്തത്. രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയായാൽ ഉടൻ പണം നൽകാമെന്നായിരുന്നു വാഗ്ദാനം. എന്നാൽ രജിസ്‌ട്രേഷൻ കഴിഞ്ഞതുമുതൽ ഓരോ അവധികൾ പറഞ്ഞു രാമചന്ദ്രനെ മടക്കിയച്ചിരുന്നു.

വസ്തുവിന്റെ പണം തരുന്നില്ലെങ്കിൽ വസ്തു തിരിച്ചെഴുതണമെന്ന ആവശ്യവും ഇയാൾ മുഖവിലയ്‌ക്കെടുത്തില്ല.

സാമ്പത്തിക ബുദ്ധിമുട്ടുകൊണ്ടാണ് സ്ഥലം വിൽക്കാൻ തീരുമാനിച്ചത്. 29നും വസ്തുവിന്റെ പണത്തിനായി രാമചന്ദ്രൻ ഇടപാടുകാരന്റെ മുട്ടടയിലെ വീട്ടുപടിക്കൽ എത്തിയിരുന്നു. എന്നാൽ പണം നൽകാൻ അയാൾ കൂട്ടാക്കിയില്ല. അതേത്തുടർന്നാണ് അവിടെവച്ച് വിഷം കഴിച്ചത്. വിശദമായ ആത്മഹത്യ കുറിപ്പ് പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇടപാടുകാരനെതിരെ ബന്ധുക്കൾ പേരൂർക്കട പൊലീസിൽ പരാതി നൽകി. ആശാവർക്കറായ രതി എസ്.ആണ് രാമചന്ദ്രന്റെ ഭാര്യ. മക്കൾ: രാഹുൽ ചന്ദ്രൻ, രാഖി ചന്ദ്രൻ.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, THIRUVANANTHAPURAM, CHEATING, CHEATING CASE, SUICIDE, POLICE CASE
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.