SignIn
Kerala Kaumudi Online
Tuesday, 18 May 2021 3.53 PM IST

കണ്ണൂരിൽ ഐസ്‌ക്രീം കപ്പിനുളളിൽ നിന്ന് ബോംബ് പൊട്ടി; രണ്ട് കുട്ടികൾക്ക് ഗുരുതര പരിക്ക്

bomb

കണ്ണൂർ: കണ്ണൂരിൽ ബോംബ് പൊട്ടി കുട്ടികൾക്ക് പരിക്കേറ്റു. ഒന്നര വയസും അഞ്ച് വയസുമുളള കുട്ടികൾക്കാണ് പരിക്കേറ്റത്. ആളൊഴിഞ്ഞ പറമ്പിൽ നിന്ന് കിട്ടിയ ഐസ്‌ക്രീം കപ്പിൽ നിന്നാണ് ബോംബ് പൊട്ടിയത്. ഐസ്‌ക്രീം കപ്പ് കൊണ്ട് കുട്ടികൾ കളിക്കുന്നതിനിടെ അപകടം സംഭവിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ അഞ്ചു വയസുകാരൻ പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. പൊട്ടിയത് ഐസ്‌ക്രീം ബോംബാണെന്നും പരിശോധന തുടങ്ങിയെന്നും പൊലീസ് അറിയിച്ചു.

കണ്ണൂരിൽ ഇരിട്ടിക്കടുത്ത് പടിക്കച്ചാലിലാണ് സംഭവമുണ്ടായത്. തിരഞ്ഞെടുപ്പ് സമയത്ത് സംഘർഷം പതിവുളള സ്ഥലമാണിത്. രാഷ്ട്രീയ പാർട്ടി പ്രവർത്തകരാകാം ബോംബ് തയ്യാറാക്കിയതെന്നാണ് പൊലീസ് നിഗമനം.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: CASE DIARY, KANNUR BOMB BLAST, ICE CREAM BOMB
KERALA KAUMUDI EPAPER
TRENDING IN CASE DIARY
VIDEOS
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.