SignIn
Kerala Kaumudi Online
Tuesday, 23 April 2024 7.51 PM IST

എൻ.എ നെല്ലിക്കുന്നിനെ തുണച്ചത് ചെങ്കളയും കാസർകോട്ടും

nellikkunnu
എൻ.എ. നെല്ലിക്കുന്ന്

കാസർകോട്: കാസർകോട് മണ്ഡലത്തിൽ വിജയിച്ച മുസ്ലിംലീഗിലെ എൻ.എ. നെല്ലിക്കുന്നിനെ ഏറ്റവും കൂടുതൽ തുണച്ചത് പ്രതീക്ഷിച്ചത് പോലെ തന്നെ ചെങ്കള പഞ്ചായത്തും കാസർകോട് നഗരസഭയുമാണ്. ഇവിടങ്ങളിലെ മൃഗീയ ഭൂരിപക്ഷമാണ് നെല്ലിക്കുന്നിനെ മൂന്നാമതും നിയമസഭയിൽ എത്തിച്ചത്. മൊഗ്രാൽ പുത്തൂർ പഞ്ചായത്തും ഒപ്പം നിന്നു. ബദിയടുക്കയിലെ വോട്ടു ചോർച്ച ലീഗിന് ക്ഷീണവുമായി. അതേസമയം മണ്ഡലത്തിലെ അഞ്ചു പഞ്ചായത്തുകൾ ബി.ജെ.പിയെ തുണച്ചു.

ചെങ്കള പഞ്ചായത്ത് 18,608 വോട്ടുകളാണ് യു.ഡി.എഫിന് നൽകിയത്. ഇവിടെ നിന്ന് നാഷണൽ ലീഗിലെ എം.എ. ലത്തീഫ് 8,385 വോട്ടുകൾ നേടിയപ്പോൾ ബി.ജെ.പിയിലെ അഡ്വ. കെ. ശ്രീകാന്തിന് നേടാൻ കഴിഞ്ഞത് 3,907 വോട്ടുകളാണ്. 14,157 വോട്ടുകളാണ് കാസർകോട് നഗരസഭയിൽ നിന്ന് എൻ.എ. നെല്ലിക്കുന്നിന് ലഭിച്ചത്. ചെങ്കളയും കാസർകോടും മുസ്ലിം ലീഗ് ഭരിക്കുന്ന തദ്ദേശ ഭരണ സ്ഥാപനങ്ങളാണ്. അഡ്വ. കെ. ശ്രീകാന്തിന് കാസർകോട് നഗരസഭയിൽ നിന്ന് 9,026 വോട്ടുകൾ ലഭിച്ചു. എം.എ. ലത്തീഫിന് കിട്ടിയതാകട്ടെ 4,414 വോട്ടുകളും. ബദിയടുക്ക പഞ്ചായത്ത് ബി.ജെ.പിയെയാണ് തുണച്ചത്. ശ്രീകാന്തിന് ഇവിടെ 9,677 വോട്ടുകൾ ലഭിച്ചപ്പോൾ യു.ഡി.എഫ്. ഭരിക്കുന്ന പഞ്ചായത്തായിട്ടുകൂടി നെല്ലിക്കുന്നിന് ലഭിച്ചത് 6,686 വോട്ടുകളാണ്. എൽ.ഡി.എഫിന് 3,169 വോട്ടുകളും. മൊഗ്രാൽപുത്തൂർ പതിവ് തെറ്റിച്ചില്ല. യു.ഡി.എഫിന് 6,840 വോട്ടുകൾ നൽകിയപ്പോൾ ബി.ജെ.പിക്ക് കിട്ടിയത് 4,341 വോട്ടുകൾ. എൽ.ഡി.എഫ് 2,210 വോട്ടുകളും നേടി.

നെല്ലിക്കുന്നിന് 12,931 വോട്ടിന്റെ ഭൂരിപക്ഷമാണ് ഇത്തവണ ലഭിച്ചത്. 2011ൽ 9,738 വോട്ടും 2016ൽ 8,607 വോട്ടും ആയിരുന്നു നെല്ലിക്കുന്നിന്റെ ഭൂരിപക്ഷം.

ബി.ജെ.പിക്ക് കൂടുതൽ വോട്ട് മധൂരിൽ നിന്ന്
മധൂർ, ബെള്ളൂർ, കാറഡുക്ക, കുമ്പഡാജെ പഞ്ചായത്തുകളും ബി.ജെ.പിക്ക് ഒപ്പം നിന്നു. മധൂർ ആണ് ബി.ജെ.പിക്ക് കൂടുതൽ വോട്ടുകൾ നൽകിയത്. ഇവിടെ അവർക്ക് 10,262 വോട്ടുകൾ ലഭിച്ചപ്പോൾ യു.ഡി.എഫിന് കിട്ടിയത് 8,483 വോട്ടുകളാണ്. ഇടതുമുന്നണിക്ക് 3,850. ബെള്ളൂർ പഞ്ചായത്ത് ബി.ജെ.പിക്ക് 3,165 ഉം യു.ഡി.എഫിന് 1,292ഉം എൽ.ഡി.എഫിന് 1,426 ഉം വോട്ടുകൾ നൽകി. കാറഡുക്ക പഞ്ചായത്ത് പ്രതീക്ഷിച്ചത് പോലെ ബി.ജെ.പിയോട് ചേർന്ന് നിന്നു. അവിടെ ശ്രീകാന്തിന് 5,320 വോട്ടുകൾ കിട്ടി. എൻ.എ. നെല്ലിക്കുന്നിന് 3,786 ഉം ലത്തീഫിന് 3,100 ഉം വോട്ടുകളാണ് നേടാനായത്. കുമ്പഡാജെ പഞ്ചായത്തിൽ ബി.ജെ.പിക്ക് 4,039 വോട്ടുകൾ നേടാൻ കഴിഞ്ഞു. യു.ഡി.എഫിന് 2972 ഉം എൽ.ഡി.എഫിന് 1,474 ഉം വോട്ടുകൾ ലഭിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KSD MANDALAM VOTE SHARE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.