ചാത്തന്നൂർ: പ്രമുഖ ഭാഗവതയജ്ഞാചാര്യനും മന്ത്രധ്വനി വേദശാസ്ത്ര പഠന മാസികയുടെ ചീഫ് എഡിറ്ററുമായിരുന്ന കിഴക്കനേല എള്ളുവിള കൈവല്യത്തിൽ എസ്. കേരളകുമാർ (65) നിര്യാതനായി. 1956 നവംബർ ഒന്നിന് കേരളപ്പിറവി ദിനത്തിൽ ജനിച്ചതിനാലാണ് കിഴക്കനേല തെക്കതിൽ വീട്ടിൽ ശ്രീധരൻപിള്ള - ഗോമതിഅമ്മ ദമ്പതികൾ മകന് കേരളകുമാർ എന്ന പേര് നൽകിയത്. അമച്വർ നാടക രചയിതാവും സംവിധായകനും നടനുമായിരുന്നു. ശ്രീനാരായണ ഗുരുദേവന്റെ സുബ്രഹ്മണ്യ കീർത്തനത്തെ അധികരിച്ച് സ്കന്ദപുരാണത്തിന് ബൃഹദ് വ്യാഖാനം പൂർത്തിയാക്കി പ്രസിദ്ധീകരണത്തിനുള്ള തയ്യാറെടുപ്പിലായിരുന്നു. ഭാര്യ. പ്രമീളാകുമാരി. മക്കൾ: കൈരളി, കൈലാസ്. മരുമകൻ: ശരത്ത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |