SignIn
Kerala Kaumudi Online
Thursday, 25 April 2024 1.31 PM IST

ആനവണ്ടികൾ ഓടും 50% കരുത്തോടെ

ksrtc

 15 മുതൽ സർവീസുകൾ വർദ്ധിപ്പിക്കും

കൊല്ലം: കൊവിഡ് രണ്ടാംഘട്ട വ്യാപനത്തോടനുബന്ധിച്ചുള്ള നിയന്ത്രണങ്ങളുടെ ഭാഗമായി ജില്ലയിൽ വെട്ടിക്കുറച്ച കെ.എസ്.ആർ.ടി സി സർവീസുകൾ പുനരാംരംഭിക്കുന്നു. മാനേജിംഗ് ഡയറക്ടറുടെ നിർദേശാനുസരണം എല്ലാ ഡിപ്പോകളിലും നിലവിലുണ്ടായിരുന്നതിന്റെ 50 ശതമാനം സർവീസുകൾ പുനരാരംഭിക്കാനാണ് തീരുമാനം.

ഈ മാസം 15 മുതൽ നിയന്ത്രണങ്ങൾ ഒഴിവാക്കുന്ന മുറയ്ക്കായിരിക്കും സർവീസുകളുടെ എണ്ണം വർദ്ധിപ്പിക്കുക. രാവിലെ 7 മുതൽ 11 വരെയും വൈകിട്ട് 3 മുതൽ 7 വരെയുമുള്ള സമയങ്ങളിൽ കൂടുതൽ സർവീസ് നടത്തും. ആവശ്യമുള്ള ജീവനക്കാരെ ഇതിനായി ക്രമീകരിക്കും. ബസുകളിലും സ്റ്റോപ്പുകളിലും ആൾത്തിരക്ക് ഒഴിവാക്കുന്നതുൾപ്പെടെയുള്ള നിയന്ത്രണങ്ങളും ഏർപ്പെടുത്തും.

നിരത്തുകളിൽ നിയന്ത്രണങ്ങളോടെ

1. യാത്രക്കാരെ ഇരുത്തി മാത്രം സർവീസ്
2. സീറ്റുകൾ ഒഴിവില്ലെങ്കിൽ യാത്രക്കാരെ കയറ്റില്ല

3. സ്റ്റോപ്പുകളിൽ ആൾക്കൂട്ടമുണ്ടെങ്കിൽ വണ്ടി മാറ്റിനിറുത്തും
5. പ്രാദേശിക റൂട്ടുകളിൽ കൂടുതൽ സർവീസുകൾ
6. ദീർഘദൂര സർവീസുകൾ നിറുത്തലാക്കില്ല
7. ആശുപത്രി യാത്രയ്‌ക്ക് കൂടുതൽപേർ ആശ്രയിക്കുന്നവ ദിവസേന

8. മെഡിക്കൽ കോളേജുകളിലേയ്ക്കുള്ള സർവീസുകൾ കുറയ്ക്കില്ല
9. സ്വകാര്യ ബസുകൾ കുറവുള്ളിടത്ത് കൂടുതൽ സർവീസുകൾ
10. ചെയിൻ സർവീസുകൾ യാത്രക്കാരുടെ എണ്ണം അടിസ്ഥാനമാക്കി

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, KSRTC SERVICE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.