SignIn
Kerala Kaumudi Online
Thursday, 25 April 2024 9.47 PM IST

കേരളത്തിലെ തോൽവി: റിപ്പോർട്ട് തേടി ഹൈക്കമാൻഡ്

vanitha-mathil-congress

ന്യൂഡൽഹി:കേരളത്തിലെ തോൽവി സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാനത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവറിനോട് ഹൈക്കമാൻഡ് ആവശ്യപ്പെട്ടതായി സൂചന. റിപ്പോർട്ട് ലഭിച്ച ശേഷമാകും സംസ്ഥാന കോൺഗ്രസിൽ ഉടൻ പുന:സംഘടന വേണമെന്ന ആവശ്യത്തിൽ തീരുമാനമെടുക്കുക.

കേരളത്തിൽ സ്ഥാനാർത്ഥി നിർണയത്തിലും പ്രചാരണത്തിലും മികവു പുലർത്തിയിട്ടും ഫലം വിപരീതമായത് എന്തുകൊണ്ടെന്ന് വിശദീകരിക്കാനാണ് താരിഖ് അൻവറിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.റിപ്പോർട്ടിൽ പരാജയകാരണങ്ങൾ വ്യക്തമാക്കണം. താരിഖ് അൻവർ ഉടൻ സംസ്ഥാന നേതാക്കളെ ബന്ധപ്പെടും.

തോൽവിയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് അടിയന്തരമായി പുനഃസംഘടന നടപ്പാക്കണമെന്ന് എംപിമാരടക്കം ഹൈക്കമാൻഡിന് ഇ മെയിൽ അയ്‌ക്കുന്നുണ്ട്. ഇവരിൽ പലരും തോൽവിയുടെ പേരിൽ കെ.പി.സി.സി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്റെ രാജി ആവശ്യപ്പെട്ട് മുറവിളികൂട്ടുന്നുമുണ്ട്. മുല്ലപ്പള്ളി ഹൈക്കമാൻഡിന് മുന്നിൽ രാജിസന്നദ്ധതയൊന്നും അറിയിച്ചിട്ടില്ല.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CONGRESS HICOMMAND
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.