തൊടുപുഴ: നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ കോൺഗ്രസിനെ കുറ്റപ്പെടുത്തി കേരളാ കോൺഗ്രസ് ചെയർമാൻ പി.ജെ. ജോസഫ് രംഗത്ത്. ഘടകകക്ഷികളെ കുറ്റം പറയാതെ കോൺഗ്രസ് ആത്മപരിശോധന നടത്തണമെന്ന് ജോസഫ് പറഞ്ഞു. കോൺഗ്രസ് മത്സരിച്ച 95 സീറ്റിൽ 21ഇടത്ത് മാത്രമാണ് ജയിക്കാനായത്. കേന്ദ്ര നേതാക്കൾ എത്തിയിട്ടും കോൺഗ്രസിന് മുന്നേറ്റമുണ്ടാക്കാനായില്ല. പാർലമെന്റ് തിരഞ്ഞെടുപ്പിലെ പോലെ ഒന്നിച്ച് പോകാനായില്ല. തദ്ദേശഭരണ തിരഞ്ഞെടുപ്പിലെ കുറവുകൾ പരിഹരിക്കാൻ യു.ഡി.എഫിന് കഴിഞ്ഞില്ല. യു.ഡി.എഫിൽ കെട്ടുറപ്പില്ല. കുറവുകൾ നികത്തി കോൺഗ്രസ് മുന്നോട്ടു പോകണം. ഗ്രൂപ്പിന് അതീതമായി പ്രവർത്തിക്കാൻ കോൺഗ്രസിന് കഴിയണം. ഇടതു തരംഗത്തിന്റെ ഭാഗമായാണ് യു.ഡി.എഫ് തോറ്റത്. മൊത്തത്തിൽ എൽ.ഡി.എഫിലേക്ക് ഒഴുക്കുണ്ടായി. ചിഹ്നമല്ല കേരള കോൺഗ്രസിന്റെ തോൽവിക്ക് കാരണം. പാലായിൽ ട്രാക്ടർ ചിഹ്നത്തിലാണ് കാപ്പൻ ജയിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |