SignIn
Kerala Kaumudi Online
Tuesday, 11 May 2021 3.42 PM IST

രാത്രിയിലടക്കം പകുതി സർവീസ് തുടരുമെന്ന് കെ.എസ്.ആർ.ടി.സി

ksrtc

തിരുവനന്തപുരം: കൊവിഡ് പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ ശക്തമാക്കിയെങ്കിലും പൊതുഗതാഗതം അവശ്യസർവീസായി പ്രഖ്യാപിച്ചതിനാൽ കെ.എസ്.ആർ.ടി.സി ദീർഘദൂര സർവീസുകളും രാത്രികാല സർവീസുകളും തുടരുമെന്ന് എം.ഡി ബിജുപ്രഭാകർ അറിയിച്ചു. വരുമാന നഷ്ടത്തെ തുടർന്ന് ദീർഘദൂര രാത്രികാല സർവീസുകൾ നിറുത്തുന്നുവെന്ന പ്രചാരണം അടിസ്ഥാനരഹിതമാണ്. ഓർഡിനറി സർവീസുകൾ ഉൾപ്പെടെ 50 ശതമാനം സർവീസുകൾ തുടരും. മേയ് 15 മുതൽ നിയന്ത്രണങ്ങൾ ഒഴിവാക്കുന്ന മുറയ്ക്ക് സർവീസ് വർദ്ധിപ്പിക്കും.

ആരോഗ്യപ്രവർത്തകർക്കും രോഗികൾക്കും ആശുപത്രിയിൽ പോകുന്നതിന് കഴിഞ്ഞ രണ്ട് ഞായറാഴ്ചയും സർവീസുകൾ നടത്തിയിരുന്നു.

മേയ് 15 മുതൽ പകൽ കൂടുതൽ സർവീസ് നടത്തും. രാവിലെ 7 മുതൽ 11 വരെയും, വൈകിട്ട് 3 മുതൽ രാത്രി 7 വരെയും കൂടുതൽ സർവീസ് നടത്താൻ വേണ്ടിയാണ് ജീവനക്കാരുടെ സംഘടനകളുമായി ചർച്ച ചെയ്ത് 12 മണിക്കൂർ ഷിഫ്ട് താത്കാലികമായി നടപ്പിലാക്കിയത്. ദൂരെ നിന്നുള്ള ജീവനക്കാർക്ക് 4 ദിവസത്തെ ഡ്യൂട്ടിക്ക് ശേഷം കൂടുതൽ വിശ്രമം നൽകുന്നതിന് വേണ്ടിയാണിത്.

കെ.​എ​സ്.​ആ​ർ.​ടി.​സി​:​ ​ശ​മ്പ​ളം​ ​ഈ​ ​ആ​ഴ്ച

തി​രു​വ​ന​ന്ത​പു​രം​:​ ​കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ലെ​ ​ഏ​പ്രി​ൽ​ ​മാ​സ​ത്തെ​ ​ശ​മ്പ​ളം​ ​ഈ​ ​ആ​ഴ്ച​ ​വി​ത​ര​ണം​ ​ചെ​യ്യും.​ ​ശ​മ്പ​ള​ ​ഇ​ന​ത്തി​ലേ​ക്കു​ള്ള​ 100.59​ ​കോ​ടി​ ​രൂ​പ​ ​സ​ർ​ക്കാ​ർ​ ​അ​നു​വ​ദി​ച്ചു.​ ​ഏ​പ്രി​ൽ​ ​മാ​സ​ത്തെ​ ​ശ​മ്പ​ള​വും​ ​കൊ​വി​ഡ് ​സ​മ​യ​ത്ത് 2020​ ​ഏ​പ്രി​ൽ​ ​മാ​സ​ത്തെ​ ​ശ​മ്പ​ള​ത്തി​ൽ​ ​നി​ന്നു​ ​മാ​റ്റി​വ​ച്ച​ ​ആ​റ് ​ദി​വ​സ​ത്തെ​ ​തു​ക​യും​ ​ചേ​ർ​ത്താ​ണ് 100.59​ ​കോ​ടി​ ​രൂ​പ​ ​അ​നു​വ​ദി​ച്ച​ത്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: KSRTC
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.