തിരുവനന്തപുരം: കേന്ദ്ര വിഹിതം വെട്ടിക്കുറച്ചതോടെ, റേഷൻ കാർഡ് ഉടമകൾക്ക് ഇനി മൂന്നു മാസത്തിൽ ഒരിക്കലേ മണ്ണെണ്ണ ലഭിക്കൂ.നീല, വെള്ള കാർഡുകൾക്ക് മൂന്ന് മാസത്തേക്കും കൂടി ഒന്നിച്ച് ഇനി അര ലിറ്റർ മണ്ണെണ്ണ നൽകാനാണ് ആലോചന. മുൻഗണനാ വിഭാഗത്തിൽപ്പെട്ട പിങ്ക്, മഞ്ഞ കാർഡിന് മൂന്നുമാസത്തേക്ക് ഒരു ലിറ്ററും, വൈദ്യുതീകരിക്കാത്ത വീടുള്ള എൻ.ഇ. കാർഡിന് മൂന്ന് മാസത്തേക്ക് 8 ലിറ്റർ മണ്ണെണ്ണയും ലഭിക്കുന്ന വിധത്തിൽ ക്രമീകരിക്കും.
മത്സ്യബന്ധനം, കാർഷിക മേഖലയുടെ ആവശ്യങ്ങൾ, വരൾച്ച, പ്രളയം, ഉത്സവകാല ആവശ്യം ഇവയ്ക്കെല്ലാം ആവശ്യാനുസരണം അധികവിഹിതം മണ്ണെണ്ണ അനുവദിക്കാൻ 2012 മുതൽ പെട്രോളിയം മന്ത്രാലയത്തിന്റെ ഉത്തരവ് നിലവിലുണ്ട്. കഴിഞ്ഞ കാലങ്ങളിൽ ഈ ഉത്തരവിന്റെ ആനുകൂല്യം പ്രയോജനപ്പെടുത്തുന്നതിൽ സർക്കാരുകൾ ശ്രദ്ധിച്ചിരുന്നില്ല. ഇതോടെയാണ് വിഹിതം വെട്ടിക്കുറച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |