SignIn
Kerala Kaumudi Online
Tuesday, 11 May 2021 4.11 PM IST

'സുരേന്ദ്രന് മോദിജി മറുപടി നൽകിയിട്ടുണ്ട്'; കേരളത്തിലെ ജനങ്ങൾ വിവേകവും വിദ്യാഭ്യാസവും ഉളളവരെന്ന് ഷാഫി പറമ്പിൽ

shafi-parambil

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച എല്ലാ മണ്ഡലങ്ങളിലും ബി.ജെ.പി പരാജയപ്പെട്ടതിനു പിന്നാലെ പരിഹാസവുമായി യൂത്ത്‌കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എം.എൽ.എ. കേരളത്തിലെ ജനങ്ങള്‍ വിവേകവും വിദ്യാഭ്യാസവും ഉള്ളവരാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ പറഞ്ഞിട്ടുണ്ടെന്നും അതാണ് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രനോടുള്ള മറുപടിയെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

മോദിയുടെ പാലക്കാട് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലെ വാക്കുകള്‍ പങ്കുവച്ചുകൊണ്ടാണ് ഷാഫിയുടെ മറുപടി. പൂജ്യത്തെ മലയാളികള്‍ ഇത്രയും ഇഷ്ടപ്പെട്ട ഒരു കാലമുണ്ടായിട്ടുണ്ടാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വാശിയേറിയ പോരാട്ടത്തിനൊടുവിൽ മെട്രോമാൻ ഇ. ശ്രീധരനെ നിലംപരിശാക്കികൊണ്ടാണ് ഷാഫി പാലക്കാട് മണ്ഡലത്തിൽ നിന്നും വീണ്ടും നിയമസഭയിലേക്കെത്തുന്നത്. 3859 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ശ്രീധരനെ അദ്ദേഹം പരാജയപ്പെടുത്തിയത്. കേരളത്തിലെ ബി.ജെ.പിയുടെ അവസാന സീറ്റ് പ്രതീക്ഷയും ഇല്ലാതാക്കിയത് ഷാഫിയുടെ വിജയമായിരുന്നു. ബി.ജെ.പിയുടെ കേരളത്തിലെ ഒരോയൊരു സിറ്റിം​ഗ് സീറ്റായ നേമവും ഇത്തവണത്തെ തിരഞ്ഞെടുപ്പോടെ അവർക്ക് നഷ്ടമായിരുന്നു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: SHAFIPARABIL, SHAFI, SHAFI PARMBIL, KSURENDRAN, BJP, NDA, MODI, NARENRA MODI, UDF, CONGRESS, ELECTION, K SURENDRAN, SURENDRAN
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.