SignIn
Kerala Kaumudi Online
Tuesday, 11 May 2021 3.10 AM IST

5ജി: 13 കമ്പനികൾക്ക് പരീക്ഷണാനുമതി, ചൈനീസ് കമ്പനികളെ സഹകരിപ്പിക്കില്ല

5g

 ചൈനീസ് കമ്പനികളില്ല

ന്യൂഡൽഹി: ബി.എസ്.എൻ.എൽ., ഭാരതി എയർടെൽ, റിലയൻസ് ജിയോ, വൊഡാഫോൺ ഐഡിയ (വീ) എന്നിവയടക്കം 13 കമ്പനികൾക്ക് 5ജി പരീക്ഷണത്തിന് കേന്ദ്ര ടെലികോം മന്ത്രാലയം അനുമതി നൽകി. പരീക്ഷണത്തിന് മാത്രമുള്ള 700 മെഗാഹെട്‌സ് സ്‌പെക്‌ട്രം ഇവയ്ക്ക് ഉടൻ അനുവദിക്കും. പരീക്ഷണങ്ങളിൽ നിന്ന് ഹുവാവേ, ഇസഡ്.ടി.ഇ എന്നിവ ഉൾപ്പെടെ ചൈനീസ് കമ്പനികളെ കേന്ദ്രം ഒഴിവാക്കി. ചൈനീസ് സാങ്കേതികവിദ്യ ഉപയോഗിക്കുകയോ ചൈനീസ് കമ്പനികളുമായി സഹകരിക്കുകയോ പാടില്ല.

അമേരിക്കയുടെ മാവെനീർ, കൊറിയയുടെ സാംസംഗ്, ഫിൻലൻഡിന്റെ നോക്കിയ, സ്വീഡന്റെ എറിക്‌സൺ എന്നിവയുമായിട്ടാകും ഇന്ത്യൻ കമ്പനികൾ സഹകരിക്കുക. പരീക്ഷണത്തിനായി അനുവദിക്കുന്ന സ്‌പെക്‌ട്രം വാണിജ്യാവശ്യത്തിനായി പ്രയോജനപ്പെടുത്താനാവില്ല. നഗരങ്ങളിലും ഗ്രാമങ്ങളിലും 5ജി പരീക്ഷണം നടക്കും.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: BUSINESS, 5G, AIRTEL
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.