തൃശൂർ: തൃശൂർ കോർപറേഷനു കീഴിലുള്ള ജനറൽ ആശുപത്രിയിൽ കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി 50 ഐ.സി.യു ബെഡുകൾ സജ്ജമാക്കുമെന്ന് മേയർ അറിയിച്ചു. മേയർ എം.കെ. വർഗീസ്, മുൻ മന്ത്രി വി.എസ്. സുനിൽകുമാർ, ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ പി.കെ. ഷാജൻ, വർഗീസ് കണ്ടംകുളത്തി, സാറാമ്മ റോബ്സൺ, കൗൺസിലർമാരായ സജിത ഷിബു, സെക്രട്ടറി വിനു സി. കുഞ്ഞപ്പൻ എന്നിവരുടെ നേതൃത്വത്തിൽ ആശുപത്രി സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.
ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. ശ്രീദേവിയുമായി ചർച്ച ചെയ്തതിന്റെ അടിസ്ഥാനത്തിൽ 50 ഐ.സി.യു ബെഡുകൾ സജ്ജീകരിക്കുന്നതിനായി ഓക്സിജൻ പ്ലാന്റും വിവിധ വാർഡുകളിലേക്ക് സെൻട്രൽ ഓക്സിജൻ ലൈനും മാസ്കും പി.പി.ഇ കിറ്റുകളും ക്രമീകരിക്കുന്നതിന് തീരുമാനിച്ചു. കൊവിഡ് ഒ.പി രോഗികൾക്കായി കാത്തിരിപ്പ് കേന്ദ്രവും ആവശ്യത്തിനുള്ള ജീവനക്കാരുടെ സേവനം ലഭ്യമാക്കുന്നതിനുള്ള അടിയന്തര നടപടി സ്വീകരിക്കുന്നതിന് തീരുമാനിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |