തിരുവനന്തപുരം: കെ.ആർ.ഗൗരിഅമ്മയുടെ ആരോഗ്യ നിലയിൽ പുരോഗതിയുണ്ടെന്ന് ബന്ധുക്കൾ പറഞ്ഞു. പി.ആർ.എസ് ആശുപത്രിയിൽ കഴിയുന്ന ഗൗരിഅമ്മയ്ക്ക് രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ മടങ്ങാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അണുബാധ നിയന്ത്രണവിധേയമായിട്ടുണ്ട്. ബന്ധുക്കളോട് അത്യാവശ്യം സംസാരിക്കുന്നുണ്ട്. മരുന്നുകളോട് ശരീരം പ്രതികരിക്കുന്നുണ്ടെന്ന് ആശുപത്രി അധികൃതരും അറിയിച്ചു.ഏപ്രിൽ 22നാണ് ഗൗരിഅമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |